കൽപ്പറ്റ: എംപി എന്നത് ഒരു ടാഗ് മാത്രമാണെന്ന് രാഹുൽ ഗാന്ധി. വയനാട്ടിൽ കോൺഗ്രസ് പ്രവർത്തകർ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു രാഹുൽ. എംപി എന്നത് ഒരു പദവിയോ സ്ഥാനമോ മാത്രമാണ്. ബിജെപിക്ക് അത് അടുത്ത് എടുത്തുമാറ്റാം രാഹുൽ പറഞ്ഞു. വയനാട് എംപി സ്ഥാനത്ത് നിന്നും അയോഗ്യനാക്കിയതിനെക്കുറിച്ച് ആയിരുന്നു രാഹുലിന്റെ പ്രതികരണം.
എന്നെ ജയിലിൽ അടയ്ക്കാം. പക്ഷെ, വയനാട്ടിലെ ജനങ്ങളെ പ്രതിനിധീകരിക്കുന്നതിൽ നിന്ന് എന്നെ തടയാനാകില്ല. സ്വതന്ത്രമായ ഒരു രാജ്യത്ത് ജീവിക്കാനാണ് വയനാട്ടിലെയും ഇന്ത്യയിലെയും ജനങ്ങൾ ആഗ്രഹിക്കുന്നത്. ഒരു കർഷകൻ സമ്പന്നൻ അല്ലെങ്കിലും അദ്ദേഹത്തിന്റെ മകൻ എഞ്ചിനീയറോ അല്ലെങ്കിൽ ബിസിനസുകാരനായോ മാറ്റാൻ ആഗ്രഹിക്കുന്നുവെങ്കിൽ അത് നടപ്പിലാക്കാൻ കഴിയുന്ന രാജ്യമാണ് ആഗ്രഹിക്കുന്നതെന്ന് രാഹുൽ പറഞ്ഞു.
പാർലമെന്റംഗം ആയതിന് ശേഷം എങ്ങനെയായിരിക്കണം ഒരു പാർലമെന്റംഗം എന്ന് ഞാൻ ചിന്തിച്ചു. ജനങ്ങളുടെ പ്രതിനിധിയായിരിക്കണം, ജനങ്ങളുടെ വികാരവും അവരുടെ ബുദ്ധിമുട്ടുകളും മനസിലാക്കാൻ കഴിയണം, നമ്മൾക്ക് തുല്യരായി അവരെ കണ്ട് അവരുടെ വിഷമങ്ങൾ കേൾക്കണം. പ്രത്യാഘാതങ്ങളെ ഭയപ്പെടാതെ വിഷയങ്ങൾ ഉന്നയിക്കണം. രാഹുൽ പറഞ്ഞു.
ഒരു ജനപ്രതിനിധിക്ക് അയാളുടെ ആഗ്രഹങ്ങളെ ത്യജിക്കേണ്ടി വരും. അയാൾക്ക് ആവശ്യമുളളതിന് വേണ്ടിയല്ല ജനങ്ങൾക്ക് വേണ്ടതിനാണ് അയാൾക്ക് പോരാടേണ്ടി വരികയെന്നും രാഹുൽ പറയുന്നു.
Discussion about this post