ലോകത്തെ ഏറ്റവും സമ്പന്നയായ പൂച്ചയെക്കുറിച്ച് കേട്ടിട്ടുണ്ടോ? അവളുടെ പേരാണ് നാല. 84 മില്യണ്‍ പൗണ്ട്, അതായത് ഏകദേശം 852 കോടി രൂപയാണ് ഇവളുടെ ആസ്തി. സോഷ്യല്‍ മീഡിയയിലെ മിന്നും താരമെന്ന് തന്നെ നാലയെ വിശേഷിപ്പിക്കാം. ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റിന് ഏകദേശം 12 ലക്ഷം രൂപതാണ് ഇവള്‍ സമ്പാദിക്കുന്നതെന്നു റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഒരു സാധാരണ മൃഗസംരക്ഷണ കേന്ദ്രത്തിലാണ് നാലയുടെ ജീവിതം ആരംഭിച്ചതെന്നു പറഞ്ഞാല്‍ നിങ്ങള്‍ക്കു വിശ്വസിക്കാന്‍ കഴിയുമോ?
പൂക്കി എന്നറിയപ്പെടുന്ന ഒരാളാണ് ഒരു റെസ്‌ക്യൂ സെന്ററില്‍ നിന്നാണ് നാലയെ തനിക്കൊപ്പം കൂട്ടുന്നത് അതോടെ നാലയുടെ വിജയയാത്ര തുടങ്ങി. 2012 മുതല്‍ ഇന്‍സ്റ്റാഗ്രാമില്‍ അവരുടെ സാഹസികത പങ്കിടാന്‍ തുടങ്ങി. ഇതോടെ നാല ജനശ്രദ്ധ ആകര്‍ഷിക്കുകയായിരുന്നു.
ഇന്ന് 4.5 ദശലക്ഷത്തിലധികം ഫോളോവേഴ്‌സ് നാലയ്ക്കുണ്ട്. ഏകദേശം 7,267 പോസ്റ്റുകള്‍ ചെയ്തിട്ടുണ്ട്. അവളുടെ 852 കോടി ആസതിയെ പോസ്റ്റുകളുടെ എണ്ണം കൊണ്ട് ഹരിച്ചാല്‍ ഒരു പോസ്റ്റിന് ഏകദേശം 12 ലക്ഷം രൂപ ലഭിച്ചെന്നു വ്യക്തം. പോസ്റ്റുകള്‍ വഴി സമൂഹത്തോട് സംസാരിക്കുന്ന ഇന്റര്‍നെറ്റിലെ ആദ്യത്തെ പൂച്ചകളില്‍ ഒരാളാണ് നാലയെന്ന് ‘ദിസ് മോര്‍ണിംഗ്’ എന്ന ടിവി ഷോയില്‍ പൂക്കി പ്രതികരിച്ചിട്ടുണ്ട്.
വെറും സോഷ്യല്‍ മീഡിയയില്‍ മാത്രം ഒതുങ്ങുന്നതല്ല നാലയുടെ പ്രശസ്തി. ഒരു ക്യാറ്റ് ഫുഡ് ബ്രാന്‍ഡിനെ പ്രചോദിപ്പിക്കുകയും, സ്വന്തമായി ഒരു ശൃംഖല കെട്ടിപ്പടുക്കാനും ഈ കുഞ്ഞന്‍ പൂച്ചയ്ക്കു സാധിച്ചിട്ടുണ്ട്. അവളുടെ ആസ്തി ഗണ്യമായി വര്‍ധിക്കാനുള്ള കാരണങ്ങളില്‍ ഒന്നും ഇതുതന്നെ. ഇന്‍സ്റ്റാഗ്രാമില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ പിന്തുടരുന്ന പൂച്ച എന്ന ഗിന്നസ് വേള്‍ഡ് റെക്കോഡും നാലയ്ക്ക്ു സ്വന്തമാണ്. നാല് മനുഷ്യ മത്സരാര്‍ത്ഥികളെ മറികടന്ന് ടിക് ടോക്കര്‍ ഓഫ് ദ ഇയര്‍ പട്ടവും നാല കരസ്ഥമാക്കിയെന്നോര്‍ക്കണം.
Discussion about this post