ന്യൂഡൽഹി: നേപ്പാൾ അതിർത്തി വഴി അനധികൃതമായി ഇന്ത്യയിലേക്ക് കടന്ന പാകിസ്താൻ സ്വദേശി പിടിയിൽ.പാകിസ്താനിലെ ഖൈബർ പഖ്തൂൺഖ്വ മേഖലയിൽ നിന്നുള്ള ഫായിസ് മുഹമ്മദ് (24) ആണ് ഇന്ത്യയിൽ അനധികൃതമായി പ്രവേശിച്ചത്. വിസയോ പാസ്പോർട്ടോ ഇല്ലാതെ കാഠ്മണ്ഡു അതിർത്തി വഴിയാണ് ഇയാൾ രാജ്യത്തെത്തിയത്.
ചോദ്യം ചെയ്യലിൽ ഹൈദരാബാദ് സ്വദേശിനിയായ തന്റെ ഭാര്യയെ കാണാനാണ് ഇന്ത്യയിലെത്തിയതെന്ന് ഇയാൾ പറഞ്ഞു. യുവാവിനെതിരെ കേസെടുത്തതായി ഹൈദരാബാദ് സൗത്ത് സോൺ ഡിസിപി പി സായ് ചൈതന്യ പറഞ്ഞു.
ഇയാൾ പറയുന്നത് അനുസരിച്ച് 2019 ൽ ഷാർജയിൽ വച്ചാണ് ഫായിസ് മുഹമ്മദ് നേഹ ഫാത്തിമ എന്ന ഇന്ത്യൻ യുവതിയെ പരിചയപ്പെട്ടത്. തുടർന്ന് ഇരുവരും പ്രണയത്തിലാവുകയും വിവാഹിതരാവുകയുമായിരുന്നു. നേഹ ഒരു ആൺകുട്ടിക്ക് ജന്മം നൽകി. തുടർന്ന് നേഹ ഇന്ത്യയിലേക്ക് മടങ്ങുകയും അവളുടെ മാതാപിതാക്കൾ മുഹമ്മദിനോട് ഇന്ത്യയിലേക്ക് വരാൻ ആവശ്യപ്പെടുകയും ചെയ്തു.
ഫാത്തിമയുടെ മാതാപിതാക്കളായ സുബൈറും അഫ്സൽ ബീഗവും നേപ്പാൾ അതിർത്തിയിൽ നിന്ന് അതിർത്തി ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് മുഹമ്മദിനെ കൂട്ടിക്കൊണ്ടുപോയി. തുടന്ന് യുവാവിനെ മദാപൂരിലെ ഒരു ആധാർ ഓഫീസിൽ കൊണ്ടുപോയി ജനന സർട്ടിഫിക്കറ്റ് നൽകി തങ്ങളുടെ മകനായ മൊഹമ്മദ് ഘൗസ് എന്നാക്കി മാറ്റി.
സംഭവത്തിൽ നേഹയുടെ മാതാപിതാക്കൾ ഒളിവിലാണ് ഇവർക്കായി തിരച്ചിൽ ആരംഭിച്ചു.
Discussion about this post