Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

പന്തളം സർവ്വീസ് സഹകരണ ബാങ്കിൽ നിന്ന് 70 പവൻ കാണാതായ സംഭവം; പ്രതിഷേധം നടത്തിയ ബിജെപി പ്രവർത്തകരെ അക്രമിച്ച് ഡിവൈഎഫ്‌ഐ; ഒത്താശ ചെയ്ത് പോലീസും

by Brave India Desk
Feb 6, 2023, 01:33 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

പന്തളം; പന്തളം സർവീസ് സഹകരണ ബാങ്കിലെ ജീവനക്കാരൻ ബാങ്കിലെ സ്വർണാഭരണങ്ങൾ മറ്റു ബാങ്കിൽ മാറ്റിവെച്ച് ലക്ഷക്കണക്കിന് രൂപ തട്ടിയ സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട്
ബാങ്കിന്റെ മുന്നിൽ ഉപരോധം നടത്തിയ ബിജെപി പ്രവർത്തകർക്ക് നേരെ അക്രമം അഴിച്ചുവിട്ട് ഡിവൈഎഫ്‌ഐ. സ്വർണം കാണാതായ സംഭവം വിവാദമായതോടെ ഇത് രഹസ്യമായി തിരിച്ചുവെക്കാൻ നീക്കം നടത്തുന്നുണ്ടായിരുന്നു. ഇത് തടയാനായി ബിജെപി പ്രവർത്തകർ രാത്രിയിൽ ബാങ്കിന് മുൻപിൽ കാവൽ കിടന്നു.

രാവിലെ ഒൻപത് മണിയോടെ ജീവനക്കാർ ബാങ്കിലെത്തി. ജീവനക്കാരെ ബാഗുകൾ പരിശോധിച്ച ശേഷം അകത്ത് കടത്തിവിട്ടാൽ മതിയെന്ന ബിജെപിയുടെ ആവശ്യം പോലീസ് അംഗീകരിച്ചില്ല. ഇതിന്റെ പേരിൽ തർക്കം നടക്കുന്നതിനിടെയാണ് ഡിവൈഎഫ്‌ഐ ഗുണ്ടകൾ അക്രമം നടത്തിയത്. ബിജെപിയുടെ വനിതാ കൗൺസിലർമാരുൾപ്പെടെയുളളവർക്ക് പരിക്കേറ്റു. വിഷ്ണു, അരുൺ, ഷാനവാസ് തുടങ്ങിയ ഡിവൈഎഫ്‌ഐ പ്രാദേശിക നേതാക്കളുടെ നേതൃത്വത്തിലായിരുന്നു അക്രമം.

Stories you may like

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

ബിജെപി വനിതാ കൗൺസിലർമാരായ സീന, സൗമ്യ സന്തോഷ്,സൂര്യ എസ് നായർ, കെവി പ്രഭ മഞ്ജു സുമേഷ് എന്നിവർക്ക് പരിക്കേറ്റു. തുടർന്ന് ബിജെപി പ്രവർത്തകർ പ്രതിഷേധവുമായി പന്തളം സ്‌റ്റേഷന് മുൻപിലെത്തി. ഇവിടെ വെച്ച് വനിതാ പോലീസിന്റെ അസാന്നിദ്ധ്യത്തിൽ
വനിതാ പ്രവർത്തകരെ ബലമായി നേരിടാൻ പോലീസ് ശ്രമിച്ചതും പ്രതിഷേധത്തിനിടയാക്കി.

ഇടതുപക്ഷമാണ് പന്തളം സർവീസ് സഹകരണ ബാങ്ക് ഭരിക്കുന്നത്. ഇതിന്റെ മറവിലാണ് ഇടത് നേതാവായ ജീവനക്കാരൻ സ്വർണം മോഷ്ടിച്ച് കടത്തിയതെന്ന് ബിജെപി ആരോപിച്ചു. കഴിഞ്ഞ ദിവസവും ബിജെപി ബാങ്കിന് മുൻപിൽ ധർണ നടത്തിയിരുന്നു. ഇതിനൊടുവിലാണ് സ്വർണം തിരിച്ചുവെച്ച് പ്രതികൾ രക്ഷപെടുന്നത് തടയാനായി രാത്രിയിലും ബാങ്കിൽ കാവൽ കിടന്നത്. സ്വർണം അപ്രത്യക്ഷമായതിന് ബാങ്കിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ തെളിവുകൾ ഉണ്ടെന്നാണ് വിവരം. ബാങ്കിലെ ജീവനക്കാരനായ അർജുൻ പ്രമോദ് എന്ന ആൾക്കെതിരെയാണ് ആരോപണം ഉയർന്നത്.

തട്ടിപ്പ് പുറത്തറിഞ്ഞതോടെ രാത്രി ബാങ്ക് ജീവനക്കാരെ മുഴുവൻ വിളിച്ചുവരുത്തി അർജുന്റെ ബന്ധുക്കളുടെ കയ്യിൽ നിന്ന് 35 പവൻ സ്വർണം പകരമായി ബാങ്കിൽ വയ്പ്പിക്കുകയും, രാവിലെ 11 മണിക്ക് മുമ്പ് ബാക്കി സ്വർണം നൽകാമെന്ന് സാധാരണയുണ്ടാക്കുകയും ചെയ്തുവെന്ന് ബിജെപി ആരോപിക്കുന്നു. ബിജെപി പന്തളം മണ്ഡലം പ്രസിഡന്റ് ഗിരീഷ് കുമാർ, ജനറൽ സെക്രട്ടറി അഡ്വ. നന്ദകുമാർ, മുൻസിപ്പൽ പ്രസിഡന്റ് ഹരികുമാർ കൊട്ടേത്ത്, സംസഥാന കൗൺസിൽ അംഗം പ്രദീപ് കൊട്ടേത്ത്, കർഷക മോർച്ച ജില്ല അദ്ധ്യക്ഷൻ ശ്യാം തട്ടയിൽ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം.

Tags: ബിജെപിഡിവൈഎഫ്ഐപന്തളം സഹകരണ ബാങ്ക്സഹകരണ ബാങ്ക്Pandalam Co Operative Bank fraud
Share1
Tweet
Send
Share

Latest stories from this section

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

ചരിത്രം കുറിച്ച് അമിത് ഷാ ; ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ആഭ്യന്തര മന്ത്രിയായിരുന്ന വ്യക്തി ; മറികടന്നത് എൽ കെ അദ്വാനിയെ

അമിത് ഷായുടെ സന്ദർശനം : കൊല്ലത്ത് ശനിയാഴ്ച കടുത്ത ഗതാഗത നിയന്ത്രണം

സത്യപ്രതിജ്ഞാ ലംഘനം’; മുഖ്യമന്ത്രിയുടെയും ഷാജിയുടെയും രാജി ആവശ്യപ്പെട്ട് പി. ജയരാജൻ

സത്യപ്രതിജ്ഞാ ലംഘനം’; മുഖ്യമന്ത്രിയുടെയും ഷാജിയുടെയും രാജി ആവശ്യപ്പെട്ട് പി. ജയരാജൻ

Latest News

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies