അഹമ്മദാബാദ്; പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഗുജറാത്ത് സന്ദർശിക്കും. സംസ്ഥാനതെത്തുന്ന പ്രധാനമന്ത്രി, 4400 കോടി രൂപയുടെ വികസനപദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിക്കും. രാവിലെ 10: 30 ന് ഗാന്ധിനഗറിൽ നടക്കുന്ന അഖില ഭാരതീയ ശിക്ഷാ സംഘ് അധിവേശനിൽ പ്രധാനമന്ത്രി പങ്കെടുക്കും.ഓൾ ഇന്ത്യ പ്രൈമറി ടീച്ചേഴ്സ് ഫെഡറേഷന്റെ 29-ാമത് സമ്മേളനമാണിത്. ‘വിദ്യാഭ്യാസ രംഗത്ത് മാറ്റം കുറിക്കുന്നതിൽ അദ്ധ്യാപകരുടെ പ്രാധാന്യം’ (Teachers are at the Heart of Transforming Education) എന്നതാണ് ഈ വർഷത്തെ സമ്മേളനത്തിന്റെ തീം.
തുടർന്നാണ് വികസനപദ്ധതികൾ നാടിന് സമർപ്പിക്കുക. നഗരവികസന വകുപ്പ്, ജലവിതരണ വകുപ്പ്, റോഡ്, ഗതാഗത വകുപ്പ്, മൈൻസ് ആൻഡ് മിനറൽ വകുപ്പ് എന്നീ വകുപ്പുകൾ മേൽനോട്ടം വഹിക്കുന്ന പദ്ധതികൾ ഇതിൽ ഉൾപ്പെടുന്നുണ്ട്. ഈ ചടങ്ങിൽ വെച്ച് പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുടെ ഗുണഭോക്താക്കൾക്ക് അദ്ദേഹം താക്കോൽ കൈമാറും. പദ്ധതി പ്രകാരം നിർമ്മിച്ച 19,000 വീടുകളുടെ ഗൃഹപ്രവേശത്തിൽ പങ്കെടുക്കും.
തുടർന്ന് പ്രധാനമന്ത്രി ഗുജറാത്ത് ഇന്റർനാഷണൽ ഫിനാനൻസ് ടെക് സിറ്റി സന്ദർശിക്കും. സന്ദർശന വേളയിൽ ഗിഫ്റ്റ് സിറ്റിയിൽ നടന്നു കൊണ്ടിരിക്കുന്ന വിവിധ പദ്ധതികൾ അദ്ദേഹം അവലോകനം ചെയ്യും. അണ്ടർഗ്രൗണ്ട് യൂട്ടിലിറ്റി ടണൽ, ഓട്ടോമേറ്റഡ് വേസ്റ്റ് കലക്ഷൻ പ്ലാന്റ് എന്നിവയുൾപ്പെടെ അദ്ദേബം സന്ദർശിക്കും.
Discussion about this post