ന്യൂഡല്‍ഹി: തന്റെ ഔദ്യോഗിക വസതിയിലേക്ക് ഒരു പുതിയ അതിഥിയെ വരവേറ്റിരിക്കുകയാണ് ് പ്രധാനമന്ത്രി നരേന്ദ്രമോദി. വസതിയില്‍ വളരുന്ന പശുവിനുണ്ടായ കുട്ടിയാണ് ലോക് കല്യാണ്‍ മാര്‍ഗിലെ ഏഴാം നമ്പര്‍ വീട്ടിലെ പുതിയ താമസക്കാരന്‍ പ്രധാനമന്ത്രി തന്നെയാണ് സോഷ്യല്‍മീഡിയ വഴി പശുക്കുട്ടിയുടെ വരവ് അറിയിച്ചത്.
ഗോക്കള്‍ സര്‍വസുഖം പ്രദാനംചെയ്യുന്നുവെന്ന് വിശുദ്ധഗ്രന്ഥങ്ങള്‍ പറയുന്നു എന്ന മുഖവുരയോടെയാണ് മോദി വിവരം പങ്കുവെച്ചത്. പശുക്കുട്ടിയുടെ നെറ്റിത്തടത്തില്‍ പ്രകാശത്തിന് സമാനമായ അടയാളമുണ്ടെന്നും അതിനാല്‍ ‘ദീപജ്യോതി’ എന്ന് പേരിട്ടുവെന്നും അദ്ദേഹം കുറിപ്പില്‍ അറിയിച്ചു.
പശുക്കുട്ടിയുമായി പ്രധാനമന്ത്രി സമയം ചെലവഴിക്കുന്നതിന്റെ വീഡിയോയും ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്. ദീപജ്യോതിയെ മോദി ഓമനിക്കുന്നതും മറ്റും ചിത്രങ്ങളില്‍ കാണാം. വീട്ടിലെ മുറിക്കുള്ളിലും മറ്റും പശുക്കുട്ടിയെ പരിലാളിക്കുന്ന പ്രധാനമന്ത്രി, പൂജാമുറിയില്‍വെച്ച് മാലയും പുടവയും അണിയിക്കുന്നതും വീഡിയോയിലുണ്ട്. പശുക്കുട്ടിക്കൊപ്പം മോദി പൂന്തോട്ടത്തില്‍ നില്‍ക്കുന്നതായും വീഡിയോയില്‍ കാണാം. അദ്ദേഹം പങ്കുവെച്ച വീഡികള്‍ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെട്ടു. നിരവധി പേരാണ് സോഷ്യല്‍മീഡിയയില്‍ ഈ പശുക്കുട്ടിയുടെ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.
ഈ വര്‍ഷം ജനുവരിയില്‍ മകരസംക്രാന്തിക്ക് അദ്ദേഹം തന്റെ വസതിയില്‍ പശുക്കള്‍ക്ക് ഭക്ഷണം നല്‍കുന്ന വീഡിയോ പങ്കുവെച്ചിരുന്നു.ദക്ഷിണേന്ത്യയിലെ പുങ്കാനൂര്‍ പശുക്കളുമൊത്തുള്ള വീഡിയോയാണ് അദ്ദേഹം പങ്കുവെച്ചത്. ആന്ധ്രപ്രദേശിന്റെ തനതു ഗോ വര്‍ഗ്ഗമായ ഇവയാണ് ലോകത്തിലെ ഏറ്റവും ചെറിയ പശുക്കള്‍.
हमारे शास्त्रों में कहा गया है – गाव: सर्वसुख प्रदा:’।
लोक कल्याण मार्ग पर प्रधानमंत्री आवास परिवार में एक नए सदस्य का शुभ आगमन हुआ है।
प्रधानमंत्री आवास में प्रिय गौ माता ने एक नव वत्सा को जन्म दिया है, जिसके मस्तक पर ज्योति का चिह्न है।
इसलिए, मैंने इसका नाम ‘दीपज्योति’… pic.twitter.com/NhAJ4DDq8K
— Narendra Modi (@narendramodi) September 14, 2024









Discussion about this post