സ്വകാര്യ ബസ് ജീവനക്കാര്‍ക്ക് യൂണിഫോമും നെയിംബോര്‍ഡും നിര്‍ബന്ധമാക്കി ഗതഗതവകുപ്പ്. 2011 ല്‍ ഇറങ്ങിയ ഉത്തരവ് കര്‍ശനമായി നടപ്പാക്കാന്‍ ഒരുങ്ങുകയാണ് ഗതാഗത വകുപ്പ്. ജീവനക്കാര്‍ നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ പ്രത്യേക പരിശോധന നടത്താന്‍ മോട്ടോര്‍വാഹന വകുപ്പിന് മന്ത്രി ഗണേഷ് കുമാര്‍ നിര്‍ദ്ദേശം നല്‍കി.
ബസ് ജീവനക്കാരില്‍ നിന്നും മോശം അനുഭവം ഉണ്ടാകുന്ന പശ്ചാത്തലത്തില്‍ ജീവനക്കാര്‍ക്കെതിരെ പരാതിപ്പെടാന്‍ അവരുടെ പേര് വിവരങ്ങള്‍ ആവശ്യമാണെന്നും അതിനാല്‍ നെയിംബോര്‍ഡ് നിര്‍ബന്ധമാക്കണമെന്നും ആവശ്യം ഉയര്‍ന്ന പശ്ചാത്തലത്തില്‍ 12 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് സര്‍ക്കാര്‍ ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്.
സ്വകാര്യ ബസില്‍ പലപ്പോഴും കണ്ടക്ടറായും ഡ്രൈവര്‍മാരായുമെല്ലാം ഒന്നില്‍ കൂടുതല്‍ ജീവനക്കാര്‍ ഉണ്ടാകാറുണ്ട്. ആളില്ലാതാകുമ്പോള്‍ കിട്ടുന്നയാളെ വെച്ച് സര്‍വ്വീസ് നടത്തുന്ന പതിവും ഉണ്ട്. അതുകൊണ്ട് തന്നെ ഇവരുടെയെല്ലാം വിവരങ്ങള്‍ കൃത്യമായി ലഭിക്കണമെന്നില്ല. ഈ സാഹചര്യത്തില്‍ കൂടിയാണ് തീരുമാനം.
ഉത്തരവ് പുറത്തിറങ്ങിയ ആദ്യ ദിവസങ്ങളില്‍ നിയമം പാലിക്കപ്പെട്ടെങ്കിലും പിന്നെ വീണ്ടും കാര്യങ്ങള്‍ പഴയപടിയായി. അടുത്ത കാലത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവര്‍ക്കെതിരെ സ്വകാര്യ ബസ് ജീവനക്കാരില്‍ നിന്ന് മോശം പെരുമാറ്റം ഉണ്ടാകുന്നുണ്ടെന്ന പരാതി വ്യാപകമായിരുന്നു. ഈ സാഹചര്യത്തിലാണ് ഇപ്പോള്‍ നിയമം കര്‍ശനമാക്കാന്‍ ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്.
Discussion about this post