ലണ്ടൻ: കേംബ്രിഡ്ജ് സർവ്വകലാശാലയിലെ പരിപാടിയിൽ പങ്കെടുക്കാൻ രാഹുൽ ഗാന്ധി ലണ്ടനിൽ. പ്രഭാഷണ പരിപാടിയിൽ പങ്കെടുക്കുന്നതിനാണ് രാഹുൽ ഗാന്ധി ലണ്ടനിൽ എത്തിയത്. ഇവിടെ അദ്ദേഹം രണ്ടാഴ്ചയോളം തുടരും.
കേംബ്രിഡ്ജ് സർവ്വകലാശാല ബിസിനസ് സ്‌കൂൾ ആണ് പ്രഭാഷണം സംഘടിപ്പിക്കുന്നത്. പരിപാടിയിൽ സംഘടിപ്പിക്കാൻ രാഹുൽ ഇന്നലെ വൈകീട്ടോടെയായിരുന്നു അദ്ദേഹം എത്തിയത്. താടി ട്രിം ചെയ്ത് കോട്ടും സ്യൂട്ടുമിട്ടാണ് രാഹുൽ പരിപാടിയിൽ പങ്കെടുത്തത്. ഈ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
“21ാം നൂറ്റാണ്ടിൽ കേൾക്കാൻ പഠിക്കാം” എന്ന വിഷയത്തിലായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രഭാഷണം. ഭാരത് ജോഡോ യാത്രയെക്കുറിച്ചും പ്രഭാഷണത്തിൽ പരാമർശിച്ചിരുന്നു. കഴിഞ്ഞ ആഴ്ചയാണ് പരിപാടിയിൽ പങ്കെടുക്കാൻ രാഹുൽ ഗാന്ധിയ്ക്ക് കേംബ്രിഡ്ജ് സർവ്വകലാശാലയുടെ ക്ഷണം ലഭിച്ചത്.
കേംബ്രിഡ്ജ് സർവ്വകലാശാലയിലെ പരിപാടിയ്ക്ക് ശേഷം ഈ മാസം അഞ്ചിന് നടക്കുന്ന ഇന്ത്യൻ ഓവർസീസ് കോൺഗ്രസിലും രാഹുൽ ഗാന്ധി പങ്കെടുക്കും. ഇതിനെല്ലാം ശേഷമാകും നാട്ടിലേക്ക് മടങ്ങുക.
Discussion about this post