ഇസ്ലാമാബാദ്: യുദ്ധത്തിനുള്ള പ്രകോപനവുമായി പാകിസ്താൻ. സാഹചര്യം ഉണ്ടായാൽ ഇന്ത്യൻ മണ്ണിലെത്തി യുദ്ധം ചെയ്യുമെന്ന് പാകിസ്താൻ ഡിജിഐഎസ്പിആർ മേജർ ജനറൽ അഹമ്മദ് ഷെരീഫ് വീമ്പിളക്കി. ഓപ്പറേഷൻ സ്വിഫ്റ്റ് റിട്ടോർട്ടിൽ പാകിസ്താൻ വ്യോമസേന ‘രാജ്യത്തിന്റെ പ്രതിരോധശേഷിയും വ്യോമസേനയുടെ ദൃഢനിശ്ചയവും കാണിച്ചു’ എന്ന് ജനറൽ ഷെരീഫ് അവകാശപ്പെട്ടു.
കഴിഞ്ഞ ദിവസം, ഇന്ത്യക്കെതിരെ പോരാടാനുള്ള ആയുധങ്ങളും സാമ്പത്തിക ശേഷിയും തങ്ങളുടെ രാജ്യത്തിനില്ലെന്ന് മുതിർന്ന പാക് മാദ്ധ്യമപ്രവർത്തകരായ ഹമീദ് മിറും,നസീം സെഹ്‌റയും വെളിപ്പെടുത്തിയിരുന്നു. ‘രാഷ്ട്രത്തിന്റെ പ്രതിച്ഛായ രക്ഷിക്കാൻ പാകിസ്താന് ഇന്ത്യയോട് പോരാടാനുള്ള വെടിക്കോപ്പുകളും സാമ്പത്തിക ശക്തിയും ഇല്ലെന്ന് മുൻ ആർമി ചീഫ് ജനറൽ ഖമർ ജാവേദ് ബജ്വ സമ്മതിച്ചതായി ഫമീദ് മിർ വെളിപ്പെടുത്തിയത്.
പാകിസ്താനിലെ മുതിർന്ന രണ്ട് മാദ്ധ്യമപ്രവർത്തകരുടെ ഈ പരാമർശം അന്താരാഷ്ട്ര തലത്തിൽ ഏറെ ചർച്ചകൾക്ക് വഴി ഒരുക്കുകയും ചെയ്തിരുന്നു.
മാതൃരാജ്യത്തിന്റെ ഓരോ ഇഞ്ചും പ്രതിരോധിക്കാൻ മാത്രമല്ല, ആക്രമണം നടന്നാൽ ശത്രുവിനോട് യുദ്ധം ചെയ്യാൻ പാകിസ്ഥാൻ സൈന്യം എപ്പോഴും സജ്ജരാണെന്ന് ഡിജിഐഎസ്പിആർ മേജർ ജനറൽ അഹമ്മദ് ഷെരീഫ് അവകാശപ്പെടുന്നു.
പുൽവാമ ആക്രമണത്തിന്റെ മറവിൽ, ഒരു സാങ്കൽപ്പിക ലക്ഷ്യത്തിനെതിരായ ഭീരുത്വമായ ആക്രമണമാണ് ഇന്ത്യ നടത്തിയത്. പാകിസ്താനിൽ നിന്നുള്ള ധീരവും ദൃഢവുമായ പ്രത്യാക്രമണം ഇന്ത്യയുടെ നികൃഷ്ടമായ ആസൂത്രണങ്ങളെ പരാജയപ്പെടുത്തിയതായി അഹമ്മദ് ഷെരീഫ് വാദിക്കുന്നു.
Discussion about this post