റെഡിറ്റില്‍ ഒരു വിമാനയാത്രികന്‍ പങ്കുവെച്ച അനുഭവം വൈറലാകുകയാണ് ആഗസ്റ്റ് 8ന് പോര്‍ട്ട് ലന്‍ഡില്‍ നിന്ന് ജാക്‌സണ്‍ ഹോളിലേക്ക് പോകുന്ന യുഎസ് എയര്‍ലൈന്‍ വിമാനത്തില്‍ വെച്ചാണ് അദ്ദേഹത്തിന് ഞെട്ടിപ്പിക്കുന്ന ഈ അനുഭവമുണ്ടായത്.
ജാക്‌സണ്‍ ഹോളിലേക്ക് പോകുന്നതിനിടെ പൈലറ്റിന്റെ അനൗണ്‍സ്‌മെന്റുണ്ടായി സോറി ഗയ്‌സ് എനിക്ക് ജാക്‌സണ്‍ ഹോളില്‍ വിമാനം ലാന്‍ഡ് ചെയ്യുന്നതിനുള്ള ക്വാളിഫിക്കേഷന്‍ ഇല്ല. അതുകൊണ്ട് യൂട്ടായിലെ സാള്‍ട്ട് ലേക്ക് സിറ്റിയിലേക്ക് ഡൈവേര്‍ട്ട് ചെയ്യുകയാണ്
വിമാനം സാള്‍ട്ട് ലേക്ക് സിറ്റിയിലെത്തുന്നത് വരെ യാത്രികരെല്ലാം ഒരു മണിക്കൂറിന് മുകളില്‍ വിമാനത്തില്‍ ജീവനും കയ്യില്‍പിടിച്ചായിരുന്നു ഇരുന്നതെന്ന് അദ്ദേഹം റെഡിറ്റില്‍ കുറിച്ചു. വിമാനം ലാന്‍ഡ് ചെയ്തപ്പോള്‍ പൈലറ്റ് നാണക്കേട് കൊണ്ട് ആരേയും അഭിമുഖീകരിക്കാതെ ഇറങ്ങിപ്പോയി പകരം മറ്റൊരു പൈലറ്റ് കയറി ഇത്തവണ നമുക്ക് ജാക്‌സണ്‍ ഹോളില്‍ ഇറങ്ങാം എന്ന് പറഞ്ഞു.
പക്ഷേ അത് ജീവിതത്തില്‍ അനുഭവിച്ചതില്‍ വെച്ചേറ്റവും മോശമായ ഒരു ലാന്റിംഗ് ആയിരുന്നു. വിമാനം കൊടുങ്കാറ്റിലകപ്പെട്ടതുപോലെ ഉലഞ്ഞുകൊണ്ടിരുന്നു. അവസാനം 3 മണിക്കൂര്‍ പ്രതീക്ഷിച്ചതിലും വൈകി ഞങ്ങള്‍ ജാക്‌സണ്‍ ഹോളിലെത്തി. ജീവന്‍ തിരിച്ചുകിട്ടിയല്ലോ എന്നത് വലിയ ആശ്വാസമായിരുന്നു അദ്ദേഹം കുറിച്ചു. പിന്നീട് താമസിച്ചതിന്റെ പേരില്‍ എയര്‍ലൈന്‍സ് ക്ഷമാപണം നടത്തിയിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിരവധി പേര്‍ പോസ്റ്റില്‍ തങ്ങളുടെ അനുഭവങ്ങള്‍ ഇതിന് മറുപടിയായി പങ്കുവെച്ചിട്ടുണ്ട്.
Discussion about this post