ദുരഭിമാനക്കൊല അക്രമമായി കണക്കാക്കാനാവില്ലെന്ന പ്രസ്താവനയുമായി് നടനും സംവിധായകനുമായ രഞ്ജിത്. തന്റെ പുതിയ സിനിമയുടെ പ്രമോഷനിടെയായിരുന്നു താരം ഈ വിവാദ പരമാര്‍ശം നടത്തിയത്.. തമിഴ്നാട്ടില്‍ നടക്കുന്ന ജാതി ദുരഭിമാനക്കൊലയെ ഒരിക്കലും അക്രമമായി കാണാനാവില്ല. അത് മാതാപിതാക്കള്‍ക്ക് കുട്ടികളോടുള്ള കരുതലാണ് എന്നാണ് രഞ്ജിത് പറഞ്ഞത്.
മാതാപിതാക്കള്‍ക്ക് മാത്രമേ വേദന മനസിലാകൂ. ഒരു ബൈക്ക് മോഷ്ടിക്കപ്പെട്ടാല്‍ നമ്മള്‍ പോയി അതിന് എന്താണ് സംഭവിച്ചത് എന്ന് നോക്കില്ലേ? ആ മാതാപിതാക്കള്‍ക്ക് അവരുടെ ജീവിതം എന്ന് പറയുന്നത് മക്കളായിരിക്കും. അവര്‍ക്ക് ദേഷ്യം വരുകയും അത് കാണിക്കുകയും ചെയ്യും. അത് അക്രമമല്ല. അത് അവരോടുള്ള കരുതലാണ്. – രഞ്ജിത് പറഞ്ഞു.
പുതിയ ചിത്രത്തിന്റെ ഭാഗമായി സേലത്തെ തിയറ്ററില്‍ എത്തിയതായിരുന്നു താരം. ദുരഭിമാനക്കൊലയെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് വിവാദ പ്രതികരണം നടത്തിയത്. രഞ്ജിത്തിന്റെ പ്രതീകരണം രൂക്ഷമായ വിമര്‍ശനങ്ങള്‍ക്ക് ഇരയാവുകയാണ്. ദുരഭിമാനക്കൊലയില്‍ തമിഴ്നാട്ടില്‍ നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുമ്പോള്‍ ഇത്തരം പ്രതികരണം നടത്താന്‍ എങ്ങനെയാണ് സാധിക്കുന്നത് എന്നാണ് വിമര്‍ശകരുടെ ചോദ്യം.
ഇത് ആദ്യമായിട്ടല്ല ഇയാള്‍ ഇത്തരം വിവാദ പരാമര്‍ശം നടത്തുന്നത്. സ്ത്രീകളുടെ വസ്ത്ര ധാരണത്തേക്കുറിച്ചുള്ള പരാമര്‍ശവും വിവാദമായിരുന്നു. രാജമാണിക്യം ഉള്‍പ്പടെ നിരവധി മലയാളം സിനിമകളില്‍ അഭിനയിച്ചിട്ടുള്ള നടനാണ് രഞ്ജിത്.
Discussion about this post