മോളിവുഡില്‍ പ്രത്യേകിച്ച് പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ഫിലിം ചേംബര്‍ ജനറല്‍ സെക്രട്ടറി സജി നന്ത്യാട്ട്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഏകപക്ഷീയമാണെന്നും സജി പറഞ്ഞു. മലയാള സിനിമയെ അങ്ങനെ വെറുതെ വഴിയിലിട്ട് തല്ലാന്‍ സമ്മതിക്കില്ല, പക്ഷേ എല്ലാരും മാന്യന്മാരല്ല അതെല്ലാം മറച്ച് വെച്ച് മറ്റുള്ളവരെ മന്ദാ എന്ന വിളിക്കാന്‍ നില്‍ക്കണ്ടെന്നും പച്ചയ്ക്ക് ഞാന്‍ പറയുമെന്നും സജി പൊട്ടിത്തെറിച്ചു. ഞങ്ങളുടെ മേഖലയില്‍ അങ്ങനെ ആരെങ്കിലുമുണ്ടെങ്കില്‍ കണ്ടുപിടിച്ച് ഞങ്ങള്‍ പുറത്താക്കും.
അറിയാത്തവരുടേ പേര് പറയാന്‍ ഞങ്ങളെന്താ കണിയാന്മാരാണോ ? എന്നും സജി ചോദിച്ചു പതിനായിരക്കണക്കിന് പേര് പ്രവര്‍ത്തിക്കുന്ന മേഖലയാണിത്. എല്ലാവരുടേയും സ്വഭാവ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ പറ്റില്ല. പ്രശ്‌നങ്ങള്‍ ഇല്ലെന്ന് ഡബ്ല്യുസിസിയിലെ പ്രധാന നടി തന്നെ പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ജനറല്‍ ബോഡി ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഗുരുതരമായ ആരോപണങ്ങളാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലുള്ളത്്. സിനിമയിലെ പല പ്രമുഖരും ശാരീരികമായി സ്ത്രീകളെ ചൂഷണം ചെയ്തതായി റിപ്പോര്‍ട്ടിലെ 48-ാം പേജ് വ്യക്തമാക്കുന്നു. സിനിമയില്‍ തിളങ്ങാനായി ശരീരം നല്‍കുന്നത് തെറ്റില്ലെന്ന കരുതുന്ന നടിമാരും കോംപ്രമൈസ് ചെയ്യുന്നതില്‍ തെറ്റില്ലെന്ന് വിശ്വസിക്കുന്ന അമ്മമാരുമുണ്ടെന്നും കമ്മിഷന്‍ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.
സിനിമയുടെ കരാറില്‍ പറയാത്ത കാര്യങ്ങള്‍ പോലും ചിത്രീകരണ വേളയില്‍ അഭിനേത്രികള്‍ക്ക് ചെയ്യേണ്ടി വരുന്നുണ്ടെന്നും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ പ്രതിഫലം അടക്കമുള്ള കാര്യങ്ങള്‍ കരാറില്‍ പറയുന്നില്ലെന്നും പറയുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ 170-ാമത്തെ പേജിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.
Discussion about this post