കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് എത്തിയതിന് പിന്നാലെ വലിയ പ്രശ്‌നങ്ങളാണ് മലയാള സിനിമാ രംഗത്തുണ്ടായത്. ഇപ്പോഴിതാ ഇത്തരത്തില്‍ ഉയര്‍ന്നുവന്ന പ്രതിസന്ധികളെക്കുറിച്ച് പ്രതികരിച്ച് രംഗത്തുവന്നിരിക്കുകയാണ് നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ മലയാളികള്‍ കഥ അറിയാതെ ആട്ടം കാണുകയാണെന്നും സ്ത്രീകളുടെ നന്മയെ കരുതിയല്ല ഈ വിഷയം ഏറ്റുപിടിക്കുന്നതെന്നും സന്തോഷ് പണ്ഡിറ്റ് ഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. സിനിമയില്‍ മൂന്ന് തരം മാഫിയകളുണ്ടെന്നും അവര്‍ തമ്മിലുള്ള യുദ്ധമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറയുന്നു.
സന്തോഷ് പണ്ഡിറ്റിന്റെ വാക്കുകള്‍
‘ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെയുള്ള ചര്‍ച്ചകളൊക്കെ കാണുമ്പോള്‍ എനിക്ക് മനസിലാവുന്നത് മലയാളികളെല്ലാം കഥ അറിയാതെ ആട്ടം കാണുകയാണെന്നാണ്. ചുരുക്കിപ്പറഞ്ഞാല്‍ പെട്ടെന്നൊരു ദിവസം നടി ആക്രമിക്കപ്പെടുന്നു. അതിന്റെ പിന്നില്‍ പ്രമുഖ നടന്മാരുണ്ടെന്ന് പറയുന്നു. അതിന് ശേഷം ഒരു സംഘടന രൂപീകരിക്കുന്നു. അവര്‍ സര്‍ക്കാരിനെ സമീപിക്കുന്നു, സര്‍ക്കാര്‍ ഒരു കമ്മിഷനെ വയ്ക്കുന്നു. ഇതൊക്കെയല്ലേ നമ്മള്‍ കാണുന്നത്.
എന്നാല്‍ റിപ്പോര്‍ട്ട് നാലര വര്‍ഷത്തിന് ശേഷം പുറത്തുവിട്ടപ്പോള്‍ ചില പ്രമുഖ നടന്മാരുടെയും സംവിധായകരുടെയും പേരുകള്‍ ഒഴിവാക്കിയെന്ന് പറയുന്നു. പിന്നാലെയാണ് നടീ നടന്മാരുടെ പേരുകള്‍ ഒഴിവാക്കിയെന്ന് പറയുന്നു. ഇതിന് പിന്നാലെ ചില നടിമാര്‍ രംഗത്തെത്തുന്നു. അയാളൊക്കെ അങ്ങനെ ചെയ്തിട്ടുണ്ടാവുമെന്നാണ് പൊതുവില്‍ ജനങ്ങള്‍ മനസിലാക്കുന്നത്. പക്ഷേ യഥാര്ത്ഥ കാര്യം അതല്ല
മൂന്ന് തരം മാഫിയകളാണ് മലയാള സിനിമിലുള്ളത്. പെട്ടെന്നൊരു നടിയെ പീഡിപ്പിച്ചതല്ല. എന്തിന് ഇങ്ങനെ ചെയ്തു എന്നൊരു ചോദ്യമുണ്ടല്ലോ, അതറിയാന്‍ പിന്നിലേക്ക് പോകണം. തിരുവനന്തപുരം, എറണാകുളം, മട്ടാഞ്ചേരി. ഇതില്‍ മട്ടാഞ്ചേരി 2014ല്‍ ഏറ്റവും ഒടുവിലായി രൂപീകൃതമായ മാഫിയകളില്‍ ഒന്നാണ്. ഇതില്‍ പ്രധാനപ്പെട്ട നടന്മാര്‍ തമ്മിലുള്ള യുദ്ധം നേരത്തെ തന്നെയുണ്ട്. ഈ മാഫിയകള്‍ തമ്മിലുള്ള യുദ്ധമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.
മലയാള സിനിമയിലെ രണ്ട് പ്രധാന സിനിമ സംഘടനകളെ കൈക്കലാക്കാന്‍ മൂന്ന് മാഫിയകള്‍ ശ്രമം നടത്തുന്നുണ്ട്. അവര്‍ ഇങ്ങനെ അവസരം കാത്ത് നില്‍ക്കുകയാണ്. അപ്പോഴാണ് ഈ സംഭവം ഉണ്ടാവുന്നത്. ഞാന്‍ ഒരു മുഖ്യമന്ത്രിയായിരുന്നെങ്കില്‍ ഈ റിപ്പോര്‍ട്ട് പൂര്‍ണമായും പുറത്തുവിട്ടേനെ. ഇപ്പോള്‍ നടക്കുന്നത് ആണുങ്ങള്‍ തമ്മിലുള്ള പോരാട്ടമാണ്. പക്ഷേ സ്ത്രീകളുടെ പോരാട്ടമായി തോന്നുകയാണ്.
Discussion about this post