സേവിംഗ്‌സ് അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് നിലനിര്‍ത്തിയില്ലെങ്കില്‍ സംഭവിക്കുന്നത് വലിയ ധനനഷ്ടം. ബാലന്‍സ് ഇല്ലാത്തതിന്റെ പേരില്‍ വിവിധ പൊതുമേഖലാ ബാങ്കുകള്‍ അഞ്ച് വര്‍ഷം കൊണ്ട് ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കിയ ആകെ പിഴ 8,495 കോടി രൂപയാണെന്നാണ് റിപ്പോര്‍ട്ട്്. പൊതുമേഖലയിലുള്ള പഞ്ചാബ് നാഷണല്‍ ബാങ്ക് 1,538 കോടി രൂപയും ഇന്ത്യന്‍ ബാങ്ക് 1,466 കോടി രൂപയും ഇത്തരത്തില്‍ പിഴയായി ഈടാക്കിയിട്ടുണ്ട്. ബാങ്ക് ഓഫ് ബറോഡ 1,251 കോടിയും കാനറ ബാങ്ക്1,158 കോടിയും ഉപയോക്താക്കളില്‍ നിന്ന് ഈടാക്കിയിരിക്കുകയാണ്. എങ്ങനെ ഇതൊഴിവാക്കാം എന്ന് നോക്കാം. ബാങ്കുകളുടെ മിനിമം ബാലന്‍സ് അറിഞ്ഞ് പണം ക്രമീകരിച്ചാല്‍ മാത്രം മതി ഈ പിഴയില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിയും.
മാത്രമല്ല ബാങ്കുകള്‍ തോറും ഈ മിനിമം ബാലന്‍സ് വ്യത്യാസപ്പെട്ടുകൊണ്ടിരിക്കും പിഴ ഒഴിവാക്കാനായി അക്കൗണ്ടില്‍ സൂക്ഷിക്കേണ്ട മിനിമം തുകായാണ് ആവറേജ് മന്ത്‌ലി ബാലന്‍സ്. എങ്ങനെയാണ് ഓരോ അക്കൗണ്ടിലും ഇത് കണക്കാക്കുന്നതെന്ന് പരിശോധിക്കാം
മാസത്തിലെ എല്ലാ ദിവസത്തിലെയും ക്ലോസിംഗ് ബാലന്‍സിന്റെ ആകെ തുകയെ മാസത്തിലെ ദിവസങ്ങളുടെ എണ്ണം കൊണ്ട് ഹരിക്കുന്നു. ഈ തുക ബാങ്ക് നിശ്ചയിച്ചിട്ടുള്ള ആവറേജ് മന്ത്‌ലി ബാലന്‍സിനേക്കാള്‍ താഴെയാണെങ്കില്‍ മിനിമം ബാലന്‍സ് നിലനിര്‍ത്താന്‍ ബാങ്ക് ആവശ്യപ്പെടും. അല്ലാത്തപക്ഷം പിഴ തുക സേവിംഗ്‌സ് അക്കൗണ്ടില്‍ നിന്ന് ബാങ്ക് ഈടാക്കും. 2020 മുതല്‍ എസ്ബിഐ ആവറേജ് മന്ത്‌ലി ബാലന്‍സ് നിലനിര്‍ത്താത്തതിന് പിഴ ഈടാക്കുന്നില്ല.
ഇനി പ്രധാനപ്പെട്ട മറ്റ് ബാങ്കുകളിലെ പിഴ നിരക്ക് എത്രയെന്ന് നോക്കാം
എച്ച്ഡിഎഫ്‌സി ബാങ്ക് നിശ്ചയിക്കുന്ന ആവറേജ് മന്ത്‌ലി ബാലന്‍സ് നഗര ബ്രാഞ്ചുകളിലെ അക്കൗണ്ടുകളില്‍ 10000 രൂപയോ ഒരു വര്‍ഷത്തേക്ക് 1ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപമോ ആണ് സെമി അര്‍ബര്‍ ബ്രാഞ്ചുകളില്‍ 5,000 രൂപയോ 50,000 രൂപയുടെ സ്ഥിര നിക്ഷേപമോ വേണം. ആവറേജ് മന്ത്‌ലി ബാലന്‍സ് ഇല്ലാത്തപക്ഷം കുറവിന്റെ ആറു ശതമാനോ 600 രൂപയോ ഏതാണ് കുറവ് എന്നത് നോക്കി പിഴ ഈടാക്കും.
ഐസിഐസിഐ ബാങ്കിന്റെ ആവറേജ് മന്ത്‌ലി ബാലന്‍സ് 5,000 രൂപയാണ്. ബാലന്‍സ് കുറയുന്ന അക്കൗണ്ടുകള്‍ക്ക് 100 രൂപയും കുറവുള്ള തുകയുടെ 5ശതമാനവും പിഴയായി ഈടാക്കും
പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ഗ്രാമീണ മേഖലയില്‍ 1000 രൂപയാണ് മിനിമം ക്വാട്ടേര്‍ലി ആവറേജ് ബാലന്‍സായി കണക്കാക്കുന്നത്. സെമി അര്‍ബന്‍ ബ്രാഞ്ചുകളില്‍ 2,000 രൂപയും നഗര ബ്രാഞ്ചുകളില്‍ 5,000 രൂപയും മെട്രോപൊളിറ്റന്‍ ബ്രാഞ്ചുകളില്‍ 10,000 രൂപയും വരുമിത്. ബാലന്‍സ് നിലനിര്‍ത്താത്ത അക്കൗണ്ട് ഉടമകളില്‍ നിന്ന് ഗ്രാമീണ ബ്രാഞ്ചില്‍ 400 രൂപ പിഴ ഈടാക്കും. സെമി അര്‍ബന്‍ മേഖലയില്‍ 500 രൂപയും അര്‍ബന്‍/ മെട്രോ ബ്രാഞ്ചില്‍ 600 രൂപയുമാണ് ബാങ്ക് ഈടാക്കുന്ന പിഴ
Discussion about this post