കായംകുളം താലൂക്ക് ആശുപത്രിയില്‍ സംഭവിച്ച ഗുരുതര പിഴവില്‍ ബലിയാടായി ഏഴ് വയസ്സുകാരന്‍. ഇനി 14 വര്‍ഷം തുടര്‍ച്ചയായി എച്ച്‌ഐവി, ടിബി ടെസ്റ്റുകള്‍ നടത്തേണ്ട ദുരവസ്ഥയിലാണ് കുട്ടി. ഉപയോഗ ശേഷം ആശുപത്രി കിടക്കയില്‍ ജീവനക്കാര്‍ അലക്ഷ്യമായി ഉപേക്ഷിച്ച നീഡില്‍ കുട്ടിയുടെ ശരീരത്തില്‍ തുളച്ചു കയറിയതോടെയാണ് ഈ ദുരവസ്ഥ. വീഴ്ചയില്‍ ആശുപത്രി ജീവനക്കാര്‍ക്കെതിരെ കായംകുളം പൊലീസ് കേസെടുത്തു.
കുട്ടിയുടെ തുടയിലാണ് സിറിഞ്ച് ഉള്‍പ്പെടുന്ന സൂചി കുത്തിക്കയറിയത്. രണ്ടാഴ്ചയ്ക്ക് മുമ്പ് നടന്ന സംഭവത്തില്‍ ആശുപത്രി അധികൃതരുടെ അനാസ്ഥ ആരോപിച്ച് മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പിന്നാലെ കുട്ടിയെ വിദഗ്ധ പരിശോധയ്ക്കായി ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കായംകുളം താലൂക്കാശുപത്രിയില്‍ പനി ബാധിച്ച് എത്തിയതായിരുന്നു കുട്ടി. കാഷ്വാലിറ്റിയില്‍ എത്തിച്ച കുട്ടിയെ പരിശോധനയ്ക്കായി മാതാപിതാക്കള്‍ കട്ടിലില്‍ കിടത്തിയപ്പോഴാണ് സൂചി തുടയില്‍ തുളച്ചുകയറിയത്. ഏതോ രോഗിയെ കുത്തിവച്ച ശേഷം സൂചി ഉള്‍പ്പെടുന്ന സിറിഞ്ച് അലസമായി കട്ടിലില്‍ ഉപേക്ഷിച്ചതാണ് പ്രശ്‌നത്തിന് കാരണം
കുട്ടികളെ കിടത്തും മുമ്പ് പകര്‍ച്ചവ്യാധിപോലുള്ള അസുഖങ്ങള്‍ പിടിപെടാതിരിക്കാന്‍ വിരി ഉള്‍പ്പെടെ മാറ്റി ക്ലീനിംഗ് നടത്തേണ്ടതാണ്. ഇക്കാര്യത്തില്‍ ആശുപത്രി ജീവനക്കാര്‍ കാണിച്ച അലംഭാവമാണ് കുട്ടിയുടെ ശരീരത്തില്‍ സൂചി തുളച്ചുകയറാന്‍ ഇടയാക്കിയതെന്ന് മാതാപിതാക്കള്‍ പറയുന്നു.
Discussion about this post