ജന്മദിനത്തിൽ മുതിർന്ന ബിജെപി നേതാവ് എൽ.കെ അദ്വാനിയെ പ്രശംസിച്ചതിൽ ഉറച്ച് ശശി തരൂർ. ഏതെങ്കിലും ഒരു സംഭവം ചൂണ്ടിക്കാട്ടി അദ്വാനിയെ വിമർശിക്കുന്നതിൽ കാര്യമില്ലെന്ന് ശശി തരൂർ പറയുന്നു. ചൈനയുടെ തിരിച്ചടി ചൂണ്ടിക്കാട്ടി നെഹ്രു ചെയ്ത സംഭാവനകൾ ചുരുക്കാമോ, അടിയന്തരാവസ്ഥയെ ചൂണ്ടിക്കാട്ടി ഇന്ദിര ഗാന്ധിയെ ചെറുതായി കാണാമോ, സമാനമായ കാര്യം തന്നെയാണ് അദ്വാനിയുടെ കാര്യത്തിലും ഏതെങ്കിലും ഒരുകാര്യം കാണിച്ച് അദ്വാനിയുടെ ദീർഘകാല സേവനം തള്ളിക്കളയാൻ സാധിക്കില്ലെന്നും തരൂർ വ്യക്തമാക്കി. അദ്വാനിക്കൊപ്പം നിൽക്കുന്ന ചിത്രത്തോടൊപ്പമാണ് ശശി തരൂരിന്റെ കുറിപ്പ്.
എൽകെ അദ്വാനിക്ക് 98ാം ജന്മദിന ആശംസകൾ. തിളക്കമാർന്ന ആധുനിക ഇന്ത്യ രൂപപ്പെടുത്തുന്നതിൽ അദ്വാനിയുടെ പങ്ക് വലുതാണ്. പൊതുസേവനത്തിൽ അചഞ്ചലമായ പ്രതിബദ്ധത കാണിച്ച നേതാവാണ് അദ്വാനി എന്നും ശശി തരൂർ കൂട്ടിച്ചേർത്തു. അദ്വാനിയെ ‘ഒരു യഥാർത്ഥ രാഷ്ട്രതന്ത്രജ്ഞൻ’ എന്ന് വിശേഷിപ്പിച്ച തരൂർ അദ്ദേഹത്തിന്റെ സേവന ജീവിതം മാതൃകാപരമാണ് എന്നും അഭിപ്രായപ്പെട്ടു.
അദ്ദേഹത്തിന്റെ നീണ്ട സേവനകാലത്തെ ഒരു ഘട്ടത്തിലേക്ക് ചുരുക്കുന്നത് അത് എത്ര പ്രധാനമാണെങ്കിലും, അന്യായമാണ്. ചൈനയിലെ തിരിച്ചടി കൊണ്ട് നെഹ്റുവിന്റെയും അടിയന്തരാവസ്ഥ കൊണ്ട് മാത്രം ഇന്ദിരാഗാന്ധിയുടെയും പാരമ്പര്യം നിർവചിക്കാൻ കഴിയാത്തതുപോലെ, അദ്വാനിജിയോടും അതേ നീതി കാണിക്കണം”എന്നാണ് തരൂർ എക്സിൽ കുറിച്ചത്.









Discussion about this post