അള്‍ട്രാ പ്രൊസസ്ഡ് ഭക്ഷണ സാധനങ്ങളും ജങ്ക് ഫുഡും വന്‍ വിന വരുത്തിവെക്കുമെന്ന് ഗവേഷകര്‍. സിനിമയൊക്കെ കണ്ടുകൊണ്ടിരിക്കുമ്പോള്‍ ഇത്തരം ഭക്ഷണ സാധനങ്ങള്‍ കൊറിക്കുന്നത് പലരുടെയും ശീലമാണ് . ഇങ്ങനെ ഭക്ഷിക്കുമ്പോള്‍ അകത്തെത്ര എത്തുന്നു എന്ന കാര്യം പോലും പലരും വിസ്മരിക്കുന്നു.
ഇങ്ങനെയുള്ളവരെ കാത്തിരിക്കുന്നത് മാരകരോഗങ്ങളാണെന്നാണ് പുതിയ പഠനം സൂചിപ്പിക്കുന്നത്. ഇത്തരത്തിലുള്ള ഭക്ഷണശീലങ്ങള്‍ നിങ്ങളുടെ ഓര്‍മ്മശക്തിയെ ഭീകരമായിത്തന്നെ ബാധിക്കും എന്താണ് ചെയ്തത് ചെയ്യാനുള്ളത് പറഞ്ഞത് എന്നീ കാര്യങ്ങളൊന്നും നിങ്ങള്‍ക്ക് പലപ്പോഴും ഓര്‍ത്തെടുക്കുന്നതില്‍ ബുദ്ധിമുട്ട് നേരിടും.
അതായത് പരസ്പര ബന്ധമില്ലാതെ എന്തൊക്കെയോ പുലമ്പുന്ന ഒരു രീതിയിലേക്ക് പലപ്പോഴും മാറ്റപ്പെടും എന്ന് സാരം. ഇത് കൂടാതെ മറ്റൊരു മാരകമായ പ്രത്യാഘാതവും കാത്തിരിപ്പുണ്ട് അതാണ് സ്‌ട്രോക്ക് . തലച്ചോറിലേക്കുള്ള രക്തയോട്ടം പൂര്‍ണ്ണമായോ ഭാഗികമായോ ഇങ്ങനെ തടസ്സപ്പെടും ഇതുമൂലം മരണം സംഭവിക്കാനും കോമയിലാകാനുമൊക്കെ സാധ്യതയുണ്ട്.
ഇത് മാത്രമല്ല ഇത്തരം ഭക്ഷണ സാധനങ്ങള്‍ വരുത്തിവെക്കുന്ന പ്രശ്‌നങ്ങള്‍ പൊണ്ണത്തടി മുതല്‍ ഹൃദ്രോഗം വരെ ഈ നീണ്ട നിരയിലുണ്ട്. ഇനി എന്തുകൊണ്ടാണ് ഇത്തരം ഭക്ഷണ സാധനങ്ങള്‍ ദോഷം ചെയ്യുന്നതെന്ന് നോക്കാം. കാരണം ഇവയില്‍ വളരെ കുറച്ച് നാരുകള്‍ മാത്രമാണ് അടങ്ങിയിരിക്കുന്നത്. ഒപ്പം വിറ്റാമിനുകളും പ്രൊട്ടീനും ഇവയില്‍ വളരെ കുറവാണ് ആകെയുള്ത് സാച്ചുറേറ്റഡ് ഫാറ്റും പഞ്ചസാരയും ഇവ രണ്ടും വലിയ പ്രശ്‌നങ്ങളാണ് ആരോഗ്യത്തിനുണ്ടാക്കുക.
Discussion about this post