സിനിമാരംഗത്ത് ലൈംഗിക ചൂഷണം പതിവാണെന്ന വെളിപ്പെടുത്തലുമായി നടി ശ്രീലത നമ്പൂതിരി. ഇത്തരത്തില്‍ സെറ്റില്‍ വച്ച് മോശം അനുഭവം ഉണ്ടായ പെണ്‍കുട്ടി തന്റെ മുറിയില്‍ വന്നെന്നും രാത്രി മുഴുവന്‍ കഴിച്ചുകൂട്ടിയെന്നും അവര്‍് വെളിപ്പെടുത്തി. അന്ന് പരാതിപ്പെടാന്‍ പറഞ്ഞുവെങ്കിലും അവര്‍ തയ്യാറായില്ല.
സിനിമയിലെ ലൈംഗികചൂഷണത്തിന് ഇടനിലക്കാരുണ്ട്. പെണ്‍കുട്ടികള്‍ മോശം അനുഭവങ്ങള്‍ പറഞ്ഞിട്ടുണ്ടെന്നും അവനവന്റെ നിലനില്‍പ്പ് പ്രധാനമായതിനാല്‍ മറ്റ് സ്ത്രീകള്‍ കണ്ണടയ്ക്കുകയാണെന്നും അവര്‍ പറഞ്ഞു.
സിനിമാരംഗത്ത് ഭക്ഷണത്തില്‍പ്പോലും വിവേചനമുണ്ടെന്നും അവര്‍ പറഞ്ഞു. എന്നാല്‍ ഇതിനെതിരെ പ്രതികരിച്ച പലര്‍ക്കും വിലക്ക് നേരിടേണ്ടി വന്നിട്ടുണ്ടെന്നും ശ്രീലത പറയുന്നു.
പുറമേ നിന്ന് കാണുന്നത് പോലെയല്ല. ആഗ്രഹം സാധിച്ചില്ലെങ്കില്‍ കാണിച്ചു തരാം എന്ന നിലപാടുള്ള പുരുഷന്മാരുണ്ട്. എന്നാല്‍ സിനിമയില്‍ എല്ലാവരും മോശക്കാരല്ലെന്നും ശ്രീലത കൂട്ടിച്ചേര്‍ത്തു. പെണ്‍കുട്ടികള്‍ പരാതി നല്‍കണമെന്നും സര്‍ക്കാര്‍ േകസെടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ടതിന് പിന്നാലെ നിരവധി പേരാണ് വെളിപ്പെടുത്തലുമായി രംഗത്തുവന്നിരിക്കുന്നത്. മുമ്പ് തങ്ങള്‍ക്ക് നേരിട്ട പല ദുരനുഭവങ്ങളും നടിമാര്‍ പൊതുജനമധ്യത്തില്‍ പങ്കുവെക്കുകയാണ്.
Discussion about this post