ന്യൂഡൽഹി: ലോകത്ത് ഏറ്റവും ആദ്യം ഉണ്ടായ മതം ഇസ്ലാമാണെന്ന് ജാമിഅത്ത് ഉലമ ഇ ഹിന്ദ് മേധാവി മഹ്‌മൂദ് മദ്‌നി. ഇസ്ലാം പുറത്ത് നിന്ന് വന്ന മതമാണെന്ന് പറയുന്നത് അടിസ്ഥാന രഹിതമാണ്. മുസ്ലീങ്ങൾക്ക് ഏറ്റവും മികച്ച രാജ്യം ഇന്ത്യയാണെന്ന് മഹ്‌മൂദ് മദ്‌നി കൂട്ടിച്ചേർത്തു. വെള്ളിയാഴ്ച രാംലീല ഗ്രൗണ്ടിൽ നടന്ന ത്രിദിന പ്ലീനറി സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മഹ്‌മൂദ് മദ്‌നി.
എല്ലാ മതങ്ങളിലും വച്ച് ഏറ്റവും പുരാതനമായ മതമാണ് ഇസ്ലാം. മുസ്ലീങ്ങളുടെ ജന്മഭൂമിയാണ് ഇന്ത്യ, ഭാരതം മുസ്ലീങ്ങളുടെ രാജ്യമാണെന്നും മഹ്‌മൂദ് മദ്‌നി കൂട്ടിച്ചേർത്തു. ഇന്ത്യ നമ്മുടെ രാജ്യമാണ്, ഈ രാജ്യം, നരേന്ദ്രമോദിയ്ക്കും മോഹൻ ഭാഗവതിനും അവകാശപ്പെട്ടതിന് അത്ര തന്നെ തുല്യമായി മുഹമ്മദിനും അവകാശപ്പെട്ടതാണ്. ഈ നാട് ഇസ്ലാമിന്റെ ആദ്യത്തെ ജന്മഭൂമിയാണെന്ന് മഹ്‌മൂദ് മദ്‌നി കൂട്ടിച്ചേർത്തു.
പോപ്പുലർ ഫ്രണ്ടുകാർ നിരപരാധികൾ, ‘ആ പാവങ്ങൾക്ക് നേരെയുള്ള നടപടികൾ അന്യായവും നിയമവിരുദ്ധവും; സിമിയെയും പിഎഫ്‌ഐയും പ്രകീർത്തിച്ച് ഐഎസ് മുഖപത്രത്തിൽ ലേഖനം
ന്യൂനപക്ഷങ്ങൾക്കെതിരെ അക്രമത്തിന് പ്രേരിപ്പിക്കുന്നവരെ പ്രത്യേകമായി ശിക്ഷിക്കാൻ പ്രത്യേക നിയമം കൊണ്ടുവരണം. രാജ്യത്ത് ഇസ്ലാമോഫോബിയ വർദ്ധിച്ച് വരികയാണെന്നും ജാമിഅത്ത് ഉലമ ഇ ഹിന്ദ് മേധാവി പറഞ്ഞു.
#WATCH | This land is the first homeland of Muslims. Saying that Islam is a religion that came from outside is totally wrong & baseless. Islam is the oldest religion among all religions. India is the best country for Hindi Muslims: Jamiat Ulema-e-Hind Chief Mahmood Madani (10.02) pic.twitter.com/hQ5YQhEeqh
— ANI (@ANI) February 11, 2023
ഇറാനെ സംബന്ധിച്ചിടത്തോളം ഇന്ത്യയാണ് ഏറ്റവും പ്രധാനം ; ഇറാജ് ഇലാഹി
നേരത്തെ മദ്രസയിൽ നിന്ന് വിദ്യാഭ്യാസം നേടിയവർ തങ്ങളുടെ രാഷ്‌ട്രത്തിലെ ആത്മാർത്ഥരും ദേശസ്‌നേഹികളുമായ പൗരന്മാരായി മാറുന്നുവെന്ന് മദ്രസ റെക്ടർമാരുടെ സംഘടന നേതാവ് കൂടിയായ മഹ്മൂദ് മദ്‌നി അവകാശപ്പെട്ടിരുന്നു. മദ്രസകൾ ഈ രാഷ്‌ട്രത്തിൽ ചരിത്രപരമായ പങ്ക് വഹിക്കുകയും രാജ്യത്തിന് വേണ്ടി സ്ഥിരമായി ത്യാഗങ്ങൾ സഹിക്കുകയും ചെയ്തിട്ടുണ്ട്. ഇന്നും, പിന്നാക്ക പശ്ചാത്തലത്തിൽ നിന്നുള്ള യുവാക്കളെ ബോധവൽക്കരിക്കുകയും ദേശീയ സാക്ഷരതാ നിരക്ക് 100 ശതമാനം കൈവരിക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തുകയും ചെയ്തുകൊണ്ട് ,മദ്രസകൾ രാജ്യത്തിന് പ്രയോജനം ചെയ്യുന്നത് തുടരുന്നുവെന്നായിരുന്നു മഹ്മൂദ് മദ്‌നിയുടെ പ്രസ്താവന.
Discussion about this post