സ്‌കോട്ട്‌ലന്‍ഡില്‍ നിന്നുള്ള ഒരു ഞെട്ടിക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലും ചര്‍ച്ചയാകുന്നത്. താന്‍ ചെന്നായയാണ് എന്ന് ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥി ഉറച്ചുവിശ്വസിക്കുന്നു. എന്നാല്‍ അത് സത്യമാണെന്ന് സമ്മതിക്കേണ്ടി വന്നിരിക്കുകയാണ് അധ്യാപകര്‍ക്കും. സ്പീഷിസ് ഡൈസ്‌ഫോറിയ എന്ന അപൂര്‍വ്വ അവസ്ഥയാണ് ഈ കുട്ടിക്ക് ബാധിച്ചിരിക്കുന്നത്.
ഇതൊരു തരം മാനസികാവസ്ഥയാണ് താന്‍ മറ്റൊരു സ്പീഷിസാണെന്ന് ഇവര്‍ ഉറച്ചുവിശ്വസിക്കുകയും അത്തരം ജീവികളെപ്പോലെ പെരുമാറുകയും ചെയ്യുന്നു. ഇത്തരത്തില്‍ മനോവൈകല്യമുള്ള കുട്ടിയെ പിന്തുണക്കുന്നതിന്റെ ഭാഗമായാണ് അധ്യാപകര്‍ വിദ്യാര്‍ഥി പറഞ്ഞത് ശരിയാണെന്ന് സമ്മതിച്ചത്.
സ്‌കോട്ട്‌ലന്‍ഡില്‍ നിന്ന് ഇത്തരമൊരു സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നത് ഇതാദ്യമായാണ് . മുമ്പ് ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് ഇതിനേക്കാള്‍ വിചിത്രമായ പലതും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. തങ്ങള്‍ തവളകളോ കുറുക്കനോ ഡ്രാഗണോ ഒക്കെ ആണെന്ന് കുട്ടികള്‍ വിശ്വസിക്കുന്ന സംഭവങ്ങളായിരുന്നു ഇവയൊക്കെ.
എന്നാല്‍ ഈ അപൂര്‍വ്വാവസ്ഥയെക്കുറിച്ച് ഗവേഷകര്‍ക്കിടയിലും ചില അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്ന് കാണാം ചിലര്‍ അത്തരമൊരു അവസ്ഥയേയില്ലെന്ന് തള്ളി പറയുന്നുണ്ട്. എന്നാല്‍ മറ്റ് ചിലര്‍ ഇതിനെ വളരെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യണമെന്ന് ആവശ്യപ്പെടുന്നു. ക്ലീനിക്കല്‍ ന്യൂറോ സൈക്കോളജിസ്റ്റായ ഡോ ടോമി മക്കേ പറയുന്നത് നോക്കുക നമ്മള്‍ തന്നെ ആ പ്രായത്തില്‍ എന്തൊക്കെയാണെന്ന് സങ്കല്‍പ്പിച്ചിട്ടുണ്ട്. അതുപോലെ തന്നെയാണ് അവരും അത് തികച്ചും സാധാരണമാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.
മുമ്പൊരിക്കല്‍ വിദ്യാര്‍ത്ഥികള്‍ പൂച്ചകളെ പോലെ ഇടപെടുന്നുവെന്നും തറയില്‍ വിസര്‍ജ്ജനം നടത്തുവെന്നുമുള്ള വാര്‍ത്തകള്‍ പരന്നിരുന്നു. എന്നാല്‍ പിന്നീട് ഇത്തരം പ്രചരണങ്ങള്‍ അസത്യമാണെന്ന് തെളിയുകയായിരുന്നു.
Discussion about this post