താരസംഘടനയായ അമ്മയില്‍ നിന്ന് മോഹന്‍ലാല്‍ രാജിവെച്ചു എന്നറിഞ്ഞപ്പോള്‍ ഞെട്ടിപ്പോയെന്ന് നടി ശ്വേതാ മേനോന്‍. അദ്ദേഹം വലിയ മാനസിക സമ്മര്‍ദത്തിലൂടെയായിരിക്കും കടന്നുപോയിട്ടുണ്ടാവുകയെന്നും ശ്വേത ഒരു മാധ്യമത്തോട് പ്രതികരിച്ചു.
‘അംഗങ്ങള്‍ക്കെതിരായി ഉയര്‍ന്നുവന്ന ആരോപണങ്ങളില്‍ എന്തുകൊണ്ട് സംസാരിച്ചില്ല എന്ന ചോദ്യത്തിന്റെ ഉത്തരം ് അദ്ദേഹമാണ് പറയേണ്ടത്. സ്ത്രീകള്‍ സംഘടനയുടെ തലപ്പത്തേക്ക് വരണം. ഇക്കാര്യം ജനറല്‍ ബോഡിയിലും പറഞ്ഞിട്ടുണ്ടായിരുന്നു. ആര്‍ക്കുവേണമെങ്കിലും പ്രസിഡന്റാവാം. പുതിയ ആളുകള്‍ മുന്നോട്ടുവരണം.അവര്‍ പറഞ്ഞു.
തനിക്ക് പ്രസിഡന്റാവണമെന്ന് ആഗ്രഹമില്ലെന്നും. കുറച്ച് നല്ല സിനിമകള്‍ ചെയ്യണമെന്നാണ് ആഗ്രഹമെന്നും അവര്‍ വ്യക്തമാക്കി. മാറ്റം ഒരാള്‍ വിചാരിച്ചാല്‍ മാത്രം നടക്കില്ല. അതൊരു വലിയ കാര്യമാണ്. അമ്മ ചെയ്യുന്ന നല്ല കാര്യങ്ങള്‍കൂടി മാധ്യമങ്ങള്‍ പറയണം. ഞാന്‍ സംഘടനയിലുള്ളപ്പോള്‍ യാതൊരു പരാതിയും വന്നിട്ടില്ല.
അമ്മ സംഘടനയുടെ നേതൃസ്ഥാനം് വലിയ ഉത്തരവാദിത്തമുള്ള ജോലിയാണ്. സിനിമ എന്നത് രാഷ്ട്രീയമല്ല. രാഷ്ട്രീയം കൊണ്ടുവരാതെ നോക്കിയാല്‍ നന്നാവും. കുറച്ചുകൂടി സൗഹാര്‍ദപരമായി പെരുമാറുന്നവരും പെട്ടന്ന് തീരുമാനങ്ങളെടുക്കുന്നവരുമാണ് വരേണ്ടത്.’ ശ്വേതാ മേനോന്‍ പറഞ്ഞു.
Discussion about this post