ആടുജീവിതത്തിലെ ക്രൂരനായ കഫീലിനെ അവതരിപ്പിച്ച നടന്‍ തലിബ് അല്‍ ബലൂഷിയെ സൗദി വിലക്കിയെന്ന് വാര്‍ത്തകള്‍ വന്നിരുന്നു ദുഷ്ടനായ സൗദി സ്‌പോണ്‍സറെ ചിത്രീകരിച്ചതിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് സൗദി അറേബ്യന്‍ സര്‍ക്കാര്‍ നടനെ രാജ്യത്ത് പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കിയെന്നായിരുന്നു റിപ്പോര്‍ട്ട്. ഇപ്പോഴിതാ ഇത്തരം വാര്‍ത്തകളില്‍ വിശദീകരണവുമായി രംഗത്തുവന്നിരിക്കുകയാണ് നടന്‍. തനിക്ക് അത്തരമൊരു വിലക്കില്ലൈന്നും വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞുച
അതേസമയം, സൗദിയില്‍ ചിത്രം റിലീസ് ചെയ്തതിന് പിന്നാലെ സൗദി സ്‌പോണ്‍സറുടെ സ്വഭാവം സൗദി പൗരന്മാരെ മോശമാക്കി ചിത്രീകരിച്ചെന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.സൗദി അറേബ്യയുടെ പ്രതിച്ഛായയെ വികലമാക്കാനുള്ള ശ്രമമാണ് സിനിമയെന്ന് വിമര്‍ശിച്ച് സുല്‍ത്താന്‍ അല്‍ നെഫായിയുടെ ‘എക്‌സ്’ പോസ്റ്റിന് പിന്നാലെയാണ് നടനെതിരെ പ്രതിഷേധം ആരംഭിച്ചിരുന്നു ”സിനിമ സത്യവുമായി പൊരുത്തപ്പെടുന്നില്ല. സൗദിയും ബദുവിനും ഏറ്റവും ഉദാരമതികളും കരുണയുള്ളവരും ധീരരുമായ ആളുകളാണ്,” പോസ്റ്റില്‍ പറയുന്നു. പിന്നാലെ ശക്തമായ സൈബര്‍ ആക്രമണവും നടന് നേരിടേണ്ടി വന്നു.
അതേസമയം, സിനിമ ഒരിക്കലും ഒരു വ്യക്തിയുടെയോ വംശത്തിന്റെയോ രാജ്യത്തിന്റെയോ വികാരത്തെ വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടില്ലെന്ന് സംവിധായകന്‍ ബ്ലെസി ശനിയാഴ്ച ഫേസ്ബുക്കില്‍ കുറിച്ചു. ”പരുക്കനായ ഒരു വ്യക്തിയുടെ ഹൃദയത്തില്‍ പോലും മനുഷ്യാത്മാവിന്റെ മഹത്വം ഉയര്‍ത്തിക്കാട്ടാന്‍ സിനിമ അശ്രാന്തമായി ശ്രമിച്ചു. ദിവസങ്ങള്‍ കഴിയുംതോറും നജീബിന്റെ ദൈവവിശ്വാസം ദൃഢമായി, ദൈവം ആദ്യം ഇബ്രാഹിം ഖാദ്രിയുടെ രൂപത്തിലും പിന്നീട് റോള്‍സ് റോയ്സില്‍ വരുന്ന അറബ് വ്യക്തിയുടെ രൂപത്തിലും അവനിലേക്ക് വരുന്നു. ഈ സന്ദേശം സിനിമയിലുടനീളം നല്‍കാന്‍ ഞാന്‍ ശ്രമിച്ചു,” അദ്ദേഹം പറഞ്ഞു.
Discussion about this post