കുട്ടികളെ നന്നായി പഠിപ്പിക്കുക എന്നത് മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കും ഒരു പോലെ വിഷമകരമായ ഒരു ടാസ്‌ക് തന്നെയാണ്. സൈബര്‍ യുഗത്തില്‍ കുട്ടികളും നല്ല അറിവുള്ളവരാണ്. ഇപ്പോഴിതാ ഇതൊക്കെ സാധൂകരിക്കുന്ന ഒരു സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.
വീഡിയോയില്‍ ഒരു പെണ്‍കുട്ടിയെ കാണാം. അവളോട് ടീച്ചര്‍ പറയുന്നത് നിനക്ക് പഠനത്തിന്റെ കാര്യത്തില്‍ ഒട്ടും ഗൗരവമില്ല എന്നാണ്. അതിനുള്ള അവളുടെ മറുപടിയാണ് ഏവരെയും ഞെട്ടിക്കുന്നത്. അതിങ്ങനെ ഈ ലോകം ഏകദേശം 450 കോടി വര്‍ഷങ്ങളായി നിലനില്‍ക്കുന്നുണ്ട്, അതേസമയം മനുഷ്യന്‍ 370 കോടി വര്‍ഷമായിട്ടാണുള്ളത്.
ഈ പ്രപഞ്ചം പോലെ തന്നെ നമ്മള്‍ അറിയാത്ത സമാനമായ ഒരു പ്രപഞ്ചമുണ്ട്. എത്ര ഗാലക്‌സികള്‍ ഉണ്ടെന്ന് നമുക്കറിയില്ല എന്ന് പറഞ്ഞാണ് അവള്‍ തുടങ്ങുന്നത്. പിന്നീട്, അത് നക്ഷത്രങ്ങളും സൂര്യനും ഭൂമിയും ഒക്കെയായി. ഏറ്റവും ഒടുവില്‍ അവള്‍ പറയുന്നത്, ഇനി ഇന്ത്യയിലേക്ക് വന്നാല്‍ 160 കോടി ജനങ്ങളാണുള്ളത്. അതിലൊരാള്‍ മാത്രമാണ് ഞാന്‍.
അതില്‍ എന്നെത്തന്നെ എത്ര ഗൗരവമായിട്ടാണ് എടുക്കേണ്ടത്? എന്റെ നിലനില്‍പ്പിന് എന്താണ് സംഭവിക്കുക എന്നാണ്. കുട്ടിയുടെ ഈ മറുപടി കേട്ട് ടീച്ചര്‍ മാത്രമല്ല സോഷ്യല്‍മീഡിയയും ഞെട്ടിയിരിക്കുകയാണ്.
इस बच्चे का जवाब सुन कर मेरा तो दिमाग ही चकरा गया.. 😇 pic.twitter.com/f3ZI9JkI2H
— Educators of Bihar (@BiharTeacherCan) August 6, 2024









Discussion about this post