ബംഗളൂരു: അങ്കണവാടി കുട്ടികളുടെ പ്ലേറ്റില്‍ നിന്ന് മുട്ട മോഷ്ടിച്ച കുറ്റത്തിന് അധ്യാപികയെയും ഹെല്‍പ്പറെയും സസ്പെന്‍ഡ് ചെയ്തു. കര്‍ണാടകയില്‍ കൊപ്പല്‍ ജില്ലയിലാണ് സംഭവം. കുട്ടികളുടെ പ്ലേറ്റില്‍ മുട്ടകള്‍ വിളമ്പിയ ശേഷം ടീച്ചര്‍ തന്നെ തിരിച്ചെടുക്കുകയായിരുന്നു.
സംഭവത്തിന്റെ വീഡിയോ കുറച്ചുനാളുകളായി സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. വീഡിയോ അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെയാണ് നടപടി. അങ്കണവാടികളിലെ കുട്ടികള്‍ക്ക് മുട്ടകള്‍ വിളമ്പുകയും പിന്നീട് അത് പ്ലേറ്റില്‍ നിന്ന് തിരിച്ചെടുക്കുന്നതും വീഡിയോയില്‍ കാണാം. ഭക്ഷണം കിട്ടുന്നതിനിടെ കുട്ടികള്‍ കൈകൂപ്പി പ്രാര്‍ഥിക്കുന്നതും വീഡിയോയില്‍ കാണാന്‍ കഴിയും
അങ്കണവാടി ജീവനക്കാരായ ലക്ഷ്മി, ഷൈനാസ ബീഗം എന്നിവരെയാണ് വനിത ശിശുക്ഷേമ വകുപ്പ് സസ്പെന്‍ഡ് ചെയ്തത്. അങ്കണവാടിയിലെ കുട്ടികള്‍ക്ക് മുട്ടനല്‍കുന്നത് കര്‍ണാടക സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയിരുന്നു. മുമ്പ് തെലങ്കാനയില്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണത്തിന് കറിയ്ക്ക് പകരം മുളകുപൊടി നല്‍കിയത് വലിയ വിവാദമായിരുന്നു.
ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെ നിരവധിപേരാണ് ഈ സംഭവത്തിനെതിരെ രംഗത്തുവന്നത്. കുട്ടികള്‍ക്ക് നല്‍കുന്ന ഉച്ചഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് ബി.ആര്‍.എസ് നേതാക്കള്‍ ആവശ്യപ്പെട്ടു. ഗുണനിലവാരമില്ലാത്ത ഭക്ഷണം നല്‍കുന്ന സംസ്ഥാന സര്‍ക്കാരിനെ നേതാക്കള്‍ വിമര്‍ശിക്കുകയും സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലെയും സ്ഥിതിഗതികള്‍ അവലോകനം ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
Eggs meant for young kids were served just for a photo op and then taken back in Koppal District. Is the government saving money at the expense of our children’s nutrition? This is unacceptable! @CMofKarnataka #Karnataka #Anganwadi #ChildWelfare pic.twitter.com/VyJhNGGZYE
— kv Raghavendra Rao (@PanchjanyaI) August 10, 2024
Discussion about this post