ശ്രീനഗർ: രാജ്യതലസ്ഥാനമായ ഡൽഹിയിലും ജമ്മുകശ്മീരിലും ഭീകരാക്രമണം നടത്തുമെന്ന ഭീഷണിയുമായി ഭീകരസംഘടനയായ പിഎഎഫ്എഫ്. കശ്മീരിൽ തദ്ദേശീയരല്ലാത്തവർക്ക് ഫ്‌ളാറ്റുകൾ അനുവദിച്ചാൽ ഭീകരാക്രമണം നടത്തുമെന്നാണ് മുന്നറിയിപ്പ്.
പ്രധാനമന്ത്രി യോജന (അർബൻ) ദൗത്യത്തിന് കീഴിൽ 336 സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ആളുകൾക്ക് കശ്മീരിൽ ഫ്‌ളാറ്റുകൾ അനുവദിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു.
അനധികൃത കുടിയേറ്റക്കാരെ പുറത്താക്കാൻ ഏത് വഴിയും സ്വീകരിക്കും. ഒരു യുദ്ധക്കളമായി മാറും, ഞങ്ങളുടെ പോരാളികൾ ജമ്മുവിനെ വിഴുങ്ങുക മാത്രമല്ല, തീപ്പൊരി ഡൽഹിയിലേക്കും വ്യാപിക്കുകയും ചെയ്യുമെന്നാണ് പീപ്പിൾസ് ആന്റി ഫാസിസ്റ്റ് ഫ്രണ്ട് ഭീഷണി മുഴക്കിയത്.
അടുത്തിടെ അഞ്ച് സൈനികരുടെ ജീവൻ അപഹരിച്ച പൂഞ്ച് ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തവും ഭീകരസംഘടന ഏറ്റെടുത്തിരുന്നു.ഗ്രാമമായ ഭട്ടാ ധുരിയനിലേക്ക് ഇഫ്താറിനായി ഭക്ഷണം കൊണ്ടുപോകുകയായിരുന്ന ആർമി ട്രക്കിന് നേരെയായിരുന്നു ഭീകരരുടെ ആക്രമണം.
ജമ്മുവിലേക്ക് താൽക്കാലികമായോ സ്ഥിരമായോ കുടിയേറിയ ഇന്ത്യൻ പൗരന്മാർക്കാണ് പ്രധാനമന്ത്രി ആവാസ് യോജന പദ്ധചി പ്രകാരം വീട് അനുവദിക്കുന്നത്. 336 ഫ്‌ളാറ്റുകളാണ് നൽകുക. ഇതിനുള്ള അപേക്ഷ കഴിഞ്ഞ ദിവസം ക്ഷണിച്ചിരുന്നു.
Discussion about this post