സോഷ്യല്‍മീഡിയയില്‍ പലപ്പോഴും പല വിചിത്രമായ ആരോഗ്യസംരക്ഷണ രീതികളും വൈറലാകാറുണ്ട്. ചിലപ്പോള്‍ ആരോഗ്യത്തിന് ദോഷം ചെയ്യുന്നതും ആയിരിക്കും ആരെങ്കിലുമൊരാള്‍ ചെയ്യുന്ന കാര്യങ്ങള്‍ വൈറലാകുകയും പിന്നാലെ ധാരാളം പേര്‍ ഇതേറ്റെടുക്കുകയും ചെയ്യുന്നു. ഇപ്പോഴിതാ അങ്ങനെയൊരു ട്രെന്‍ഡ് ടിക്ടോക് ഉപയോക്താക്കള്‍ക്കിടയില്‍ വൈറലാകുകയാണ്.
ക്രഞ്ചേഴ്‌സ് എന്ന ഹാഷ്ടാഗിലാണ് ഇത് വൈറലാകുന്നത്. പ്രത്യേകിച്ചും അമേരിക്കയിലാണ് ഇത്തരമൊരു ട്രെന്‍ഡിന് പ്രചാരം കൂടുതല്‍. ചെളിക്കട്ടകള്‍ തിന്നുന്നതാണ് ഇക്കൂട്ടര്‍ക്ക് പ്രിയം ഇത് ആരോഗ്യത്തെ വര്‍ധിപ്പിക്കുമെന്നാണ് ഇവര്‍ പ്രചരിപ്പിക്കുന്നത്. വയറിന്റെ ആരോഗ്യം, ത്വക്ക് രോഗങ്ങളെ ചെറുക്കാന്‍, പൊണ്ണത്തടി കുറയ്ക്കാന്‍ ഒക്കെ ഈ ചെളിത്തീറ്റ നല്ലതാണെന്നാണ് ഇവര്‍ പറയുന്നത്.
ഫെര്‍ട്ടിലിറ്റി ഹോര്‍മോണ്‍ കോച്ചായ സ്‌റ്റെഫനി ആഡ്‌ലറാണ് ഈ മൂവ്‌മെന്റിന് മുന്നില്‍. ജൈവികത കൂടിയ ഇത്തരം മണ്ണില്‍ ലക്ഷക്കണക്കിന് മൈക്രോഓര്‍ഗനിസങ്ങളുണ്ടെന്നും അവ വയറിനുള്ളിലെ പ്രശ്‌നങ്ങളെ പരിഹരിക്കുമെന്നൊക്കെയാണ് ഇവര്‍ പറയുന്നത്. കുട്ടികള്‍ക്കും ഇത് നല്‍കണമെന്ന് ഇവര്‍ തന്റെ വീഡിയോ വഴി ഉപദേശിക്കുന്നുണ്ട്.
ഇത്തരം കഴിക്കാവുന്ന ചെളിക്കട്ടകള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായ ആമസോണിലും ലഭ്യമാണ്. 900 മുതല്‍ 2200 രൂപ വരെയാണ് ഇവയുടെ വില. ഇതിലും ഇവര്‍ ഇതിന് ഗുണങ്ങളുള്ളതായി അവകാശവാദമുന്നയിക്കുന്നുണ്ട്. അടുത്തിടെ ഉണ്ടായ ചില പഠനങ്ങളും ചെളിയ്ക്ക് ചില ഗുണങ്ങളുള്ളതായി പറയുന്നുണ്ട്. പലപ്പോഴും ചെളിപ്പൊടിയൊക്കെ മരുന്നുകളില്‍ ഉപയോഗിക്കുന്നുമുണ്ട്. എന്തായാലും ഇത്തരം ആരോഗ്യഗുണങ്ങള്‍ പൂര്‍ണ്ണമായി തെളിയിക്കപ്പെട്ടിട്ടില്ല. അതിനാല്‍ കാത്തിരിക്കുന്നത് തന്നെയാണ് എപ്പോഴും നല്ലത്.
Discussion about this post