മനുഷ്യനാണ് ഏറ്റവും ക്രൂരന്‍ എന്ന പഴഞ്ചൊല്ലിനെ ഊട്ടിയുറപ്പിക്കുന്ന ഒരു റിപ്പോര്‍ട്ടാണ് ബിബിസി പുറത്തുവിട്ടിരിക്കുന്നത്. കുട്ടിക്കുരങ്ങുകളെ പീഡിപ്പിച്ച് വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിക്കുന്ന ഒരു സംഘത്തെക്കുറിച്ചാണ് ഇത്.
അമ്മക്കുരങ്ങുകളില്‍ നിന്ന് ഇവര്‍ കുഞ്ഞുങ്ങളെ പിടിച്ചുകൊണ്ടുവരും, ശേഷം അവയെ ക്രൂരമായി പീഡിപ്പിക്കുന്ന വീഡിയോകള്‍ ചിത്രീകരിച്ച് കുരങ്ങുപീഡനങ്ങളില്‍ ആനന്ദം കണ്ടെത്തുന്ന ആവശ്യക്കാര്‍ക്കു വില്‍ക്കും. ഇങ്ങനെ പ്രവര്‍ത്തിച്ചിരുന്നത് ഒരു ആഗോളശൃംഖലാണെന്നോര്‍ക്കണം.
ബി.ബി.സി. ഒരു വര്‍ഷത്തോളം നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയ വിവരങ്ങള്‍ ഞെട്ടിപ്പിക്കുന്നതായിരുന്നു. ഇതോടെ ഇത്തരം സാഡിസ്റ്റിക് വിനോദങ്ങള്‍ കുരങ്ങുദ്വേഷം എന്ന പേരില്‍ ആഗോളതലത്തില്‍ വലിയ ചര്‍ച്ചയായി. മനുഷ്യര്‍ക്ക് കുരങ്ങുകളോട് വെറുപ്പ് തോന്നുകയും അവ കഷ്ടപ്പെടുന്നതു കാണുമ്പോള്‍ ആനന്ദിക്കുകയും ചെയ്യുന്ന മൃഗീയപ്രവണതയാണ് ഇതിന് പിന്നില്‍.
ലൈംഗിക വൈകൃതങ്ങള്‍, വേദനിപ്പിക്കല്‍, തീയിട്ടുകൊല്ലല്‍ ഒക്കെ ഇവരുടെ ക്രൂര വിനോദങ്ങളാണ്. പ്രധാനമായും അമേരിക്കയിലെയും ബ്രിട്ടനിലെയും ആവശ്യക്കാര്‍ക്കാണ് ഇത്തരം വീഡിയോകള്‍ ഈ സംഘാംഗങ്ങള്‍ വില്‍പ്പന നടത്തിയിരുന്നത്.
റിപ്പോര്‍ട്ട് പുറത്തുവന്നതിന് ശേഷം ഇതിനെതിരെ കര്‍ശനനടപടികളുമായി രാജ്യങ്ങള്‍ മുന്നോട്ടു വന്നിരുന്നു. എങ്കിലും ഇത്തരം ക്രൂരതകളെ തുടച്ചുനീക്കാന്‍ ഇന്നും പൂര്‍ണ്ണമായി സാധിച്ചിട്ടില്ല എന്നതാണ് ദുഖകരമായ സത്യം.
Discussion about this post