ബംഗളുരു: ഗതാഗതക്കുരുക്കില്‍ ട്രെയിന്‍ പെടുമോ? ബംഗളുരുവില്‍ നിന്നുള്ള ആ വാര്‍ത്ത അതിശയിപ്പിക്കുന്നതിങ്ങനെയാണ് എന്നാല്‍ ട്രാഫിക് ബ്ലോക്കില്‍ ഒരു ട്രെയിന്‍ കിടക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലൂള്ളത്, എന്താണ് സംഭവിച്ചതെന്ന് നോക്കാം ബംഗളുരുവിലെ ഗതാഗതക്കുരുക്ക് ട്രെയിനിനെപ്പോലും ബാധിക്കുകയായിരുന്നു എന്നതരത്തിലാണ് വിഡിയോ പ്രചരിച്ചത്. ട്രെയിനിന്റെ യാത്രയെ തടഞ്ഞ് റെയില്‍വേ ക്രോസിലേക്ക് വരെ ഗതാഗത തടസം നീളുകയായിരുന്നെന്നും സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചു. .
മുന്നെകൊലാല റെയില്‍വേ ഗേറ്റിലാണ് സംഭവം. വാഹനങ്ങള്‍ക്കൊപ്പം ട്രെയിനും കുരുങ്ങിയ ദൃശ്യം സുധീര്‍ ചക്രവര്‍ത്തി എന്നയാളാണ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കിട്ടത്. ‘എനിക്കോ നിങ്ങള്‍ക്കോ പോയിട്ട്, ട്രെയിനുകള്‍ക്ക് പോലും ബെംഗളൂരു ട്രാഫിക്കില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിയില്ല’ എന്നായിരുന്നു ് സുധീര്‍ വിഡിയോയ്ക്ക് കുറിച്ചത്. ഇയാള്‍ തന്നെ പിന്നീട് വിഡിയോ സോഷ്യല്‍മീഡിയയില്‍ നിന്ന് നീക്കം ചെയ്യുകയും ചെയ്തു.
എന്നാല്‍ ട്രെയിന്‍ വരേണ്ട സമയമായിട്ടും തിരക്ക് കാരണം ലെവല്‍ ക്രോസ് അടയക്കാന്‍ സാധിച്ചില്ലെന്നും ഇതോടെ ട്രെയിന്‍ നിര്‍ത്തുകമാത്രമേ വഴിയുള്ളൂ എന്നുമായിരുന്നു പിന്നീട് പ്രചരിച്ചത്. എന്നാല്‍ ഈ വാദങ്ങളെയെല്ലാം നിഷ്പ്രഭമാക്കി ഇപ്പോള്‍ റയില്‍വേയുടെ വിശദീകരണം വന്നിരിക്കുകയാണ്
ശക്തമായ ശബ്ദം കേട്ടതിനെ തുടര്‍ന്ന് ലോക്കോ പൈലറ്റ് ലെവല്‍ ക്രോസിംഗിന് മുമ്പ് ട്രെയിന്‍ നിര്‍ത്തുകയായിരുന്നു. പിന്നാലെ ട്രെയിനിലും റെയില്‍വേട്രാക്കിലും സുരക്ഷാ പരിശോധന നടത്തുകയും ചെയ്തു. ഗതാഗതക്കുരുക്ക് കാരണം ട്രെയിന്‍ നിര്‍ത്തിയില്ല. ശബ്ദം കേട്ടതിന് ശേഷം ട്രെയിനിന് പ്രശ്നങ്ങളൊന്നും ഇല്ലെന്ന് ഉറപ്പുവരുത്താനായിരുന്നു ഇതെന്നും റയില്‍വേ വ്യക്തമാക്കി.
🚂 Have you ever heard of trains getting caught in a traffic jam? 🤔 Well, it happened in Bengaluru! 🚦 The railway gate didn’t close due to a road jam, and the train got stuck too! Only in Bangalore can traffic stop everything, even trains! 😂 #BangaloreTraffic #PeakBengaluru pic.twitter.com/e5iRt3p3wL
— Prasad Peketi (@PrasadPeketi) September 26, 2024
Discussion about this post