ഒരു യുവതി എയര്‍പോര്‍ട്ടിലിരുന്ന് ട്രോളി ബാഗ് തിന്നുന്ന വിഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടുകയാണ്. ഇവരുടെ സഹയാത്രികര്‍ യുവതി ട്രോളി ബാഗ് കഴിക്കുന്നത് കണ്ട് അമ്പരന്ന് നില്‍ക്കുന്നതും വിഡിയോയില്‍ കാണാം. ലക്ഷക്കണക്കിന് ആളുകളാണ് വിഡിയോ ഇതിനോടകം കണ്ടുകഴിഞ്ഞത്. യുവതിയുടെ ട്രോളി ബാഗ് എങ്ങനെ കേക്ക് ആയി എന്നാണ് പലരും ചോദിക്കുന്നത്. ഇത് ട്രോളി ബാഗല്ല അതേ ആകൃതിയിലൊരുക്കിയ കേക്കാണെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്.
റിയലിസ്റ്റിക് കേക്കുകള്‍ എന്നാണ് ഇത്തരം കേക്കുകള്‍ അറിയപ്പെടുന്നത്. ഇവ കണ്ടാല്‍ ഏത് രൂപത്തിലാണോ ഉണ്ടാക്കിയിരിക്കുന്നത് ആ വസ്തു തന്നെയാണെന്നേ തോന്നൂ. ഭക്ഷണം എന്നാല്‍ വിശപ്പകറ്റാനുള്ളത് മാത്രമല്ല, അതിനൊരു കലാപരമായ മൂല്യം കൂടിയുണ്ടെന്നാണ്് ഇവ തെളിയിക്കുന്നത് ഇത്തരത്തിലുള്ള ഒരോ കേക്കുകളും മികച്ച ഒരു കലാവസ്തു കൂടിയാണ്.
കയ്യില്‍ ട്രോളി ബാഗുമായി എയര്‍പോര്‍ട്ടിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്ന യുവതിയെയാണ് വിഡിയോയുടെ ആരംഭത്തില്‍ നമ്മള്‍ കാണുന്നത്. അതിന് പിന്നാലെ ഇവര്‍ വളരെ ആര്‍ത്തിയോടെ തന്റെ ട്രോളി ബാഗ് കഴിക്കുകയാണ്. ഈ കാഴ്ച്ചയാണ് സഹയാത്രക്കാരെ അമ്പരപ്പിച്ചത് ്. അത്രക്ക് റിയലിസ്റ്റിക്കാണ് യുവതിയുടെ പക്കലുളള ട്രോളി കേക്ക്. കൂടി നില്‍ക്കുന്നവര്‍ക്കാര്‍ക്കും ഇതൊരു ട്രോളിയല്ല എന്ന് വിശ്വസിക്കാനാവുന്നിലെന്നത് അവരുടെ മുഖത്ത് നിന്ന് തന്നെ വായിച്ചെടുക്കാം. വിഡിയോയുടെ അവസാനം യാത്രക്കാരെല്ലാം ട്രോളി കേക്ക് പങ്കുവെച്ച് കഴിക്കുന്നതും കാണാം.
മയാര കാര്‍വാല്‍ഹോ എന്ന യുവതിയാണ് ഈ വിഡിയോ പങ്കുവച്ചത്. ഇത് മാത്രമല്ല, രസകരമായ ഒട്ടേറെ വൈറല്‍ കേക്കുകള്‍ മയാര മുന്നേയും തയാറാക്കിയിട്ടുണ്ട്. വിഡിയോ വൈറലായതോടെ മയാരയുടെ റിയലിസ്റ്റ് ട്രോളി കേക്കിനെ അഭിന്ദിച്ചിരിക്കുകയാണ് ലോകം.
View this post on Instagram









Discussion about this post