ലണ്ടൻ; ബ്രിട്ടീഷ് ഉപപ്രധാനമന്ത്രി രാജിവച്ചു. ഡൊമനിക് റാബ് ആണ് സ്ഥാനമൊഴിഞ്ഞത്. ഇതോടെ പ്രധാനമന്ത്രി ഋഷി സുനക് മന്ത്രിസഭയിൽ നിന്ന് രാജിവച്ചവരുടെ എണ്ണം മൂന്നായി. ഡൊമനിക് റാബിന്റേത് മോശം പെരുമാറ്റമാണെന്ന മുതിർന്ന ഉദ്യോഗസ്ഥരുടെ പരാതിയെ തുടർന്നാണ് രാജിവച്ചത്. നീതിന്യായ വകുപ്പ് മന്ത്രി കൂടിയായിരുന്നു ഡൊമനിക് റാബ്.
ഞാൻ അന്വേഷണത്തിന് ആഹ്വാനം ചെയ്യുകയും ആരെയെങ്കിലും ഭീഷണിപ്പെടുത്തുന്നതായി എന്തെങ്കിലും കണ്ടെത്തിയാൽ രാജിവെക്കാൻ തീരുമാനിക്കുകയും ചെയ്തു. എന്റെ വാക്ക് പാലിക്കേണ്ടത് പ്രധാനമാണെന്ന് ഞാൻ വിശ്വസിക്കുന്നുവെന്ന് റാബ് ട്വിറ്ററിൽ കുറിച്ചു. മന്ത്രി ഭീഷണിയുടെ സ്വരത്തിലാണ് സംസാരിക്കുന്നതെന്നായിരുന്നു മുതിർന്ന ഉദ്യോഗസ്ഥരുടെ പരാതി. ഇതിന് പിന്നാലെ പ്രധാനമന്ത്രി ഋഷി സുനക്, അന്വേഷണത്തിന് ഉത്തരവിടുകയും പരാതിയിൽ കഴമ്പുണ്ടെന്ന് വ്യക്തമാവുകയുമായിരുന്നു.
അതേസമയം മന്ത്രിമാർക്കെതിരെ വ്യാജപരാതികൾ ഉയരാൻ സാധ്യത വർദ്ധിക്കുമെന്നും നല്ല മാറ്റങ്ങൾക്ക് വേണ്ടി ശ്രമിക്കുന്നവരെ പിന്തിരിപ്പിക്കുമെന്നും ഡൊമനിക് റാബ് ആരോപിച്ചു.
Discussion about this post