ലണ്ടൻ: നൂറിലധികം ഇന്ത്യൻ നഴ്‌സുമാരെ എൻഎച്ച്എസിൽ നിയമിക്കാൻ ഒരുങ്ങി യുകെ സർക്കാർ. ആരോഗ്യ പ്രവർത്തകരുടെ കുറവ് പരിഹരിക്കുന്നതിനായി യോർക്ക്, സ്‌കാർബറോ ആശുപത്രികളിലാണ് വീണ്ടും നിയമനം നടത്താൻ തീരുമാനമായിരിക്കുന്നത്.
ബ്രിട്ടനിലെ നാഷണൽ ഹെൽത്ത് സർവീസ് (എൻഎച്ച്എസ്) ട്രസ്റ്റ് നേരിട്ടാണ് ഇന്ത്യയിൽ നിന്ന് നൂറിലധികം ആരോഗ്യ വിദഗ്ധരെ റിക്രൂട്ട് ചെയ്യുന്നത്. യോർക്ക് ആൻഡ് സ്‌കാർബറോ ടീച്ചിംഗ് ഹോസ്പിറ്റലും, എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റും സംയുക്തമായാണ് നിയമന നടപടികൾ ആരംഭിച്ചത്. രജിസ്‌ട്രേഷൻ പൂർത്തിയാക്കിയ 97 നഴ്‌സുമാരും 10 അനുബന്ധ ആരോഗ്യ പ്രൊഫഷണലുകളും ഉൾപ്പെടെ 107 മെഡിക്കൽ സ്റ്റാഫുകൾക്കാണ് നിയമനം ലഭിക്കുക.
2023 ഏപ്രിൽ-നവംബർ കാലയളവിൽ 90 അന്തർദ്ദേശീയ നഴ്സുമാരെ കൂടി നിയമിക്കുന്നതിനും നടപടികൾ ആരംഭിച്ചതായി എൻഎച്ച്എസ് അറിയിച്ചു. അപേക്ഷാ നടപടികൾ പുരോഗമിക്കുകയാണെന്ന് ട്രസ്റ്റ് അറിയിച്ചു. ന്യൂയോർക്ക്, സ്‌കാർബറോ ആശുപത്രികളിൽ അഡൽറ്റ് ഇൻപേഷ്യന്റ് ഹെൽത്ത് കെയർ സപ്പോർട്ട് വർക്കേഴ്സ്,സീനിയർ ഇൻപേഷ്യൻറ്‌സ് കെയർ വർക്കേഴ്‌സ് എന്നീ ഒഴിവുകളിലേക്കാണ് നിയമനം.













Discussion about this post