ബെംഗളൂരു: വന്ദേ ഭാരത് സ്ലീപ്പറിന്റെ നിര്‍മ്മാണം പൊതുമേഖലാ സ്ഥാപനമായ ബിഇഎംഎല്‍ ഏകദേശം പൂര്‍ത്തീകരിച്ചു കഴിഞ്ഞു. 16 കോച്ചുള്ള ട്രെയിനിന്റെ എന്‍ജിനുള്‍പ്പെടെ 67.5 കോടി രൂപയാണ് ആകെ ചെലവ്. ( 120 കോടി രൂപയ്ക്ക് നിര്‍മ്മിച്ച് നല്‍കുന്ന ട്രെയിന്‍ സെറ്റുകളാണ് ഇപ്പോള്‍ നേരെ പകുതി ചെലവില്‍ ബിഇഎംഎല്‍ നിര്‍മ്മിക്കുന്നത് എന്ന ത് തന്നെ രാജ്യത്തിന് അഭിമാനകരമായ കാര്യമാണ് ബിഇഎംഎലിന്റെ ബെംഗളൂരു യൂണിറ്റ് നിര്‍മ്മിച്ച വന്ദേ ഭാരത് സ്ലീപ്പറുകളുടെ പ്രത്യേകതകള്‍ എന്താണെന്ന് നോക്കാം
മികച്ച അത്യാധുനിക ടോയ്ലറ്റ് സംവിധാനമാണ് ഇവയിലുള്ളത്. വന്ദേ ഭാരത് സ്ലീപ്പറിലെ യാത്രക്കാര്‍ക്ക് ചൂടുവെള്ളത്തില്‍ കുളിക്കണമെങ്കില്‍ അതിനുള്ള സംവിധാനവും ഇതില്‍ ഉണ്ടായിരിക്കും. ഫസ്റ്റ് ഏസി കോച്ചുകളിലാണ് ഈ സംവിധാനം ആവിഷ്‌കരിച്ചിരിക്കുന്നത്.
ഉയര്‍ന്ന നിലവാരമുള്ള നിര്‍മ്മാണ സാമഗ്രികളാണ് ഇന്റീരിയറിനായി ഉപയോഗിച്ചിരിക്കുന്നത്. ജിഎഫ്ആര്‍പി പാനലുകള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച ഇന്റീരിയര്‍ ഉയര്‍ന്ന മേന്മയുള്ളതാണ് യുഎസ്ബി ചാര്‍ജിങ്, റീഡിങ് ലൈറ്റ് തുടങ്ങിയ സംവിധാനങ്ങള്‍ ഓരോ ബര്‍ത്തിലും ഉണ്ടായിരിക്കും
കൂട്ടിയിടിയുണ്ടായാല്‍ പോലും സംരക്ഷണം നല്‍കുന്ന സുരക്ഷാ ക്രമീകരണങ്ങളാണ് ഓരോ കോച്ചിലും ബിഇഎംഎല്‍ നല്‍കിയിരിക്കുന്നത്. മണിക്കൂറില്‍ 36 കിലോമീറ്റര്‍ വേഗതയിലുള്ള കൂട്ടിയിടിയിലും സംരക്ഷണം നല്‍കുന്ന ക്രാഷ് ബഫറുകളാലും ആന്റി ക്ലൈംബറുകളാലും സുരക്ഷിതമാണ് ഈ കാബുകളെല്ലാം തന്നെ.
Discussion about this post