വൈറലാകാന്‍ വേണ്ടി ഏത് തരത്തിലുള്ള വീഡിയോയും പൊതുസ്ഥലങ്ങളില്‍ നിന്നുമെടുക്കാന്‍ ചിലര്‍ക്ക് യാതൊരു മടിയും ഇല്ല. എന്ത് വേഷവും അതിന് വേണ്ടി ധരിക്കാനും കോപ്രായങ്ങള്‍ കാട്ടാനും യാതൊരു ലജ്ജയും പലരും പ്രകടിപ്പിക്കാറുമില്ല. ഇപ്പോഴിതാ അത്തരത്തിലൊരു വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ്.
ഒരു റെയില്‍വേ സ്റ്റേഷനില്‍ വച്ചാണ് വീഡിയോ പകര്‍ത്തിയിരിക്കുന്നത്. രാഹുല്‍ സാഹ എന്ന യുവാവാണ് വീഡിയോയില്‍ ഉള്ളത്. പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിലെ ബേതുഅദാഹാരി സ്വദേശിയാണ് രാഹുല്‍ സാഹ. ബേതുദാഹാരി റെയില്‍വേ സ്റ്റേഷനില്‍ വച്ചാണ് വീഡിയോ പകര്‍ത്തിയിരിക്കുന്നതും.
ഇത്തരം തമാശ കലര്‍ന്ന വീഡിയോകള്‍ ഇതിന് മുമ്പും യുവാവ് ചെയ്തിട്ടുണ്ട്. ഈ വീഡിയോയില്‍ ചുവപ്പ് നിറത്തിലുള്ള ഒരു ലെഹങ്ക ധരിച്ചിട്ടാണ് രാഹുല്‍ സാഹ പ്രത്യക്ഷപ്പെടുന്നത്. തലയില്‍ ഒരു ഹെല്‍മറ്റും വച്ചിട്ടുണ്ട്. ഒരു പ്രായമായ സ്ത്രീയും ഒരു പെണ്‍കുട്ടിയും നടന്നു വരുന്നത് വീഡിയോയില്‍ കാണാം.
എന്നാല്‍, പെട്ടെന്ന് ലെഹങ്ക ധരിച്ച് നൃത്തം ചെയ്യുന്ന രാഹുല്‍ സാഹയെ കണ്ടതോടെ അവര്‍ വഴി മാറുകയാണ്. രാഹുല്‍ അങ്ങോട്ട് ഓടുന്നതും പിന്നീട് മറ്റൊരു മനുഷ്യന്റെ അടുത്തെത്തി ഡാന്‍സ് ചെയ്യുന്നതും അയാളെ എടുത്ത് പൊക്കുന്നതും ഒക്കെ കാണാം.
വളരെ പെട്ടെന്നാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയത്. ഒരുപാട് പേര്‍ വീഡിയോയ്ക്ക് ലൈക്കും കമന്റുമായി എത്തിയപ്പോള്‍ മറ്റ് ചിലര്‍ പറയുന്നത് ഇത് യാാത്രക്കാരെയും പൊതുജനത്തെയും ശല്യപ്പെടുത്തുന്ന ഒരു പ്രവൃത്തിയാണെന്നാണ്. പ്രോത്സാഹനം നല്‍കിയാല്‍ നാളെ ധാരാളം പേര്‍ ഇത്തരം പരിപാടികളുമായി രംഗത്തുവന്നേക്കുമെന്നും അവര്‍ പറയുന്നു.
View this post on Instagram









Discussion about this post