സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നതിനായി പലരും അതിസാഹസികമായ പ്രവൃത്തികള്‍ ചെയ്യാറുണ്ട്. ഇത്തരം കാര്യങ്ങള്‍ പലപ്പോഴും അപകടം ക്ഷണിച്ചു വരുത്താറുമുണ്ട്. ഇപ്പോഴിതാ അത്തരത്തിലൊരു വിഡിയോയാണ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നത്. തന്റെ കുഞ്ഞിനെ അപകടരമായ രീതിയില്‍ ഒരു കയ്യില്‍ തൂക്കിപ്പിടിച്ചിരിക്കുന്ന ഒരു സ്ത്രീയുടെതാണ് ഈ വിഡിയോ. ഇത് നിമിഷനേരം കൊണ്ടാണ് ചര്‍ച്ചയായത്. അത്രയും അപകടകരമായ രീതിയിലാണ് അവര്‍ ഈ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്.
കിണറിന്റെ മുകളില്‍ ഇരുന്നാണ് അവര്‍ വീഡിയോ ചെയ്തിരിക്കുന്നത്. അവര്‍ തന്റെ കുഞ്ഞിനെ ഒരു കയ്യില്‍ കിണറിനകത്തേക്ക് തൂക്കിപിടിച്ചിരിക്കുന്നു. ശേഷം ഏതോ പാട്ടിന് ചുണ്ടുകള്‍ അനക്കുന്നതും കൈ ചലിപ്പിക്കുകയും ചെയ്യുന്നു. പാട്ടിനനുസരിച്ച് ഇടയ്ക്കിടെ കുഞ്ഞിനെ ഒരു കയ്യില്‍ നിന്ന് മറ്റേകയ്യിലേക്ക് മറ്റിപ്പിടിക്കുന്നുമുണ്ട്.
വിഡിയോയ്ക്ക് പ്രചാരം ലഭിച്ചതോടെ ഇവര്‍ക്കെതിരെ വലിയ രീതിയിലുള്ള വിമര്‍ശനങ്ങളാണ് ഉയരുന്നത്.പകല്‍വെളിച്ചത്തില്‍ ഒരു കൊലപാതകത്തിനു ശ്രമിക്കുന്ന ഈ സ്ത്രീയെ അറസ്റ്റ് ചെയ്യണമെന്നാണ് ഭൂരിപക്ഷം പേരുടെയും ആവശ്യം. ” വ്യൂസ് വര്‍ധിപ്പിക്കുന്നതിന് പലരും കുറ്റകൃത്യങ്ങള്‍ ചെയ്യുന്നു. ഇവരുടെ വിശദാംശങ്ങളും എവിടെയാണ് വിഡിയോ ചിത്രീകരിച്ചതെന്നും കണ്ടെത്തണം. ഈ ക്രൂരതയ്ക്ക് ഇവര്‍ ശിക്ഷ അനുഭവിക്കണം. ”- എന്നാണ് വിഡിയോയ്ക്കു താഴെ എത്തിയ മറ്റൊരു കമന്റ്.
‘എന്തൊരു അസംബന്ധമാണ് ഇവര്‍ ഈ കാണിക്കുന്നത്? അവരുടെയും കുഞ്ഞിന്റെയും ജീവന് വളരെ ആപത്തായ പ്രവൃത്തിയാണ്. കേവലം ഒരു റീലിനു വേണ്ടി അതിന്റെ വ്യൂസിന് വേണ്ടിയാണ് ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്നത്.’ഇത് കര്‍ശനമായിത്തന്നെ നിരോധിക്കണം മറ്റ് ചിലര്‍ കുറിച്ചു.
Family court in custody case: Only mother can love child more. Even more than father.
Le mother:#ParentalAlienation pic.twitter.com/mc1kl5ziFj— Raw and Real Man (@RawAndRealMan) September 18, 2024











Discussion about this post