മുംബൈ: ക്രിക്കറ്റ് മത്സരത്തിനിടെ ഗ്രൗണ്ടിൽ ഓസ്‌കർ പുരസ്‌കാരം ലഭിച്ച നാട്ടു നാട്ടു ഗാനത്തിലെ ചുവടുകൾ വച്ച് വിരാട് കോഹ്ലി. വാങ്കഡെ സ്‌റ്റേഡിയത്തിൽ ഇന്ത്യ-ഓസ്‌ട്രേലിയ ക്രിക്കറ്റ് മത്സരത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ ത്രസിപ്പിക്കുന്ന ചുവടുകൾ. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരത്തിൽ ആദ്യ ഇന്നിംഗ്‌സ് പൂർത്തിയായ ശേഷമായിരുന്നു വിരാടിന്റെ ഡാൻസ്. മറ്റുള്ളവർ കളിക്കാനായി തയ്യാറെടുക്കുന്നതിനിടെ അദ്ദേഹം നാട്ടു നാട്ടു ചുവടുകൾ വയ്ക്കുകയായിരുന്നു. പാട്ടിൽ രാം ചരണും ജൂനിയർ എൻടിആറും വയ്ക്കുന്ന മൂന്നോളം ചുവടുകളാണ് വിരാട് കോഹ്ലിയും കളിച്ചത്. ഉടനെ വീഡിയോ ദൃശ്യങ്ങൾ വൈറൽ ആകുകയായിരുന്നു.
നിമിഷങ്ങൾ കൊണ്ടുതന്നെ ആയിരക്കണക്കിന് പേർ വീഡിയോ കാണുകയും സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തത്. ആർആർആർ സിനിമയുടെ ട്വിറ്റർ അക്കൗണ്ടിലും വീഡിയോ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് പാട്ടിന് ഓസ്‌കർ പുരസ്‌കാരം ലഭിച്ചത്. ഒറിജിനൽ സോംഗ് വിഭാഗത്തിലായിരുന്നു പുരസ്‌കാരം. ഗോൾഡൻ ഗ്ലോബ് പുരസ്‌കാരവും പാട്ട് സ്വന്തമാക്കിയിരുന്നു.
https://twitter.com/i/status/1636699118541348864









Discussion about this post