ഒന്ന് ഇരുട്ടി വെളുത്തപ്പോഴേക്കും ഒരു പ്രദേശം തന്നെ മായ്ച്ചു കളഞ്ഞ വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം, അവശേഷിപ്പിച്ച നൊമ്പരക്കാഴ്ച്ചകള്‍ ധാരാളമുണ്ട്. ഉറ്റവരെ തേടിയലയുന്ന മനുഷ്യര്‍ക്കൊപ്പം പ്രിയപ്പെട്ടവരെ തിരയുന്ന മിണ്ടാപ്രാണികളുമുണ്ട്. ഭക്ഷണം പോലുമില്ലാതെ ദുരന്ത ഭൂമിയിലൂടെ ഉറ്റവരെ തേടി കാതങ്ങള്‍ സഞ്ചരിക്കുകയാണ് അവര്‍.
ദുരന്തമുഖത്തെ സജീവ സാന്നിധ്യമായിരുന്നു ലിയോ എന്ന നായയുടെ കഥയും സമാനമാണ്. അവന്‍ എപ്പോഴും ആരെയോ തിരയുന്നത് കാണാം ഇപ്പോഴിതാ ഒടുവില്‍ അവന്റെ തിരച്ചിലും ഫലം കണ്ടു. രാവും പകലും ദുരന്ത ഭൂമിയിലൂടെ അവന്‍ തിരഞ്ഞു ഭക്ഷണമില്ലാതെ ഒട്ടിയ വയറിലെ വിശപ്പിന്റെ വിളിയും വേദനയും അവന്‍ അറിഞ്ഞതേയില്ല . ഒടുവില്‍ ആറാം നാള്‍ അവന്റെ അലച്ചില്‍ ലക്ഷ്യം കണ്ടു.
Emotional Reunion !! After 6 Days Of Searching For His Owner. ❤️#WayanadLandslide pic.twitter.com/VC7d82yuEz
— St . Sinner. (@retheeshraj10) August 4, 2024
ദുരന്തത്തിനുശേഷം ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് ആദ്യമായി ചൂരല്‍മലയിലേക്ക് വന്ന തന്റെ പ്രിയപ്പെട്ടവരെ അവന്‍ ദൂരെനിന്ന് തന്നെ കണ്ടു ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് അവര്‍ക്ക് അരികിലേക്ക് അവന്‍ ഓടിയെത്തി. ആ അമ്മയുടെ അരികില്‍ എത്തിയപ്പോള്‍ കൊച്ചുകുട്ടിയെ പോലെ അവന്‍ തേങ്ങിക്കരഞ്ഞു. ് നെഞ്ചില്‍ ചാഞ്ഞു പിന്നെ മുഖത്ത് നക്കി കരച്ചില്‍ അടക്കാന്‍ ആകാതെ ആ അമ്മയും ഒരു മുത്തം നല്‍കി അവനെ മാറോട് ചേര്‍ത്തു . ബിസ്‌ക്കറ്റും വെള്ളവും നല്‍കി ആ സ്‌നേഹം പങ്കുവെച്ചപ്പോള്‍ അവിടെ അതിന് സാക്ഷികളായവരുടെ കണ്ണും നിറഞ്ഞു.
അട്ടമലയില്‍ താമസിക്കുന്ന ഉമ ബാലകൃഷ്ണന്റെ വളര്‍ത്തുനായയാണ് ലിയോ. ദുരന്തം ഉണ്ടായ രാത്രിയില്‍ അവര്‍ ഓടി രക്ഷപ്പെട്ടതാണ് .കോരിച്ചൊരിയുന്ന മഴയത്ത് കൂരിരുട്ടത്തേക്ക് ഇറങ്ങുമ്പോള്‍ ലിയോയെ അവര്‍ ഉപേക്ഷിച്ചില്ല ചേര്‍ത്തുപിടിച്ച് ചൂരല്‍മല വരെ ഓടി വാഹനത്തില്‍ കയറാന്‍ നേരം അവനെ ടൗണില്‍ ഇറക്കി വിടേണ്ടിവന്നു. എന്തായാലും ലിയോയ്ക്ക് ഉറ്റവരെ തിരിച്ചുകിട്ടി. ഇനിയും ദുരന്തഭൂമിയില്‍ പ്രിയപ്പെട്ടവരെ തേടിയലയുന്ന ധാരാളം മിണ്ടാപ്രാണികളുണ്ട്.
Discussion about this post