ഡൽഹി സ്‌ഫോടനക്കേസിൽ അറസ്റ്റിലായ ജമ്മുകശ്മീർ സ്വദേശികളെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്ത്. ചാവേറാക്രമണവുമായി ബന്ധപ്പെട്ട് മൂന്ന് പേരെയാണ് പിടികൂടിയിരിക്കുന്നത്. ഇവർ കശ്മീരിലെ സംബൂറ സ്വദേശികളാണെന്നാണ് വിവരം. താരിഖ് അഹമ്മദ് മാലിക്,അമിർ റാഷിദ്,ഉമർ റാഷിദ് എന്നിങ്ങനെയാണ് ഇവരുടെ പേരുകൾ, താരിഖിനെയും ആമിറിനെയും ശ്രീനഗറിലെത്തിച്ച് ചോദ്യം ചെയ്യുകയാണ് അന്വേഷണസംഘം. ഉമർ റാഷിദ് നിലവിൽ പാംപോറിൽ കസ്റ്റഡിയിലാണുള്ളത്.
ജമ്മുകശ്മീരിലെ പുൽവാമയിലെ ഒരു ബാങ്കിലെ സെക്യൂരിറ്റിയായി ജോലി ചെയ്ത് വരുന്നയാളാണ് 44 കാരനായ താരിഖ് അഹമ്മദ് മാലിഖ്. ഇയാളും പിടിയിലായ അമീർ റാഷിദും തമ്മിൽ പരസ്പരം അറിയാമെന്നും അമീർ റാഷിദിന്റെ സഹോദരനാണ് ഉമർ റാഷിദ് എന്നും വിവരങ്ങളുണ്ട്.
അതേസമയം ഡൽഹി ചാവേറാക്രമണത്തിന്റെ അന്വേഷണം ഏറ്റെടുത്തിരിക്കുകയാണ് ദേശീയ അന്വേഷണ ഏജൻസി. വരും മണിക്കൂറുകളിൽ നിർണ്ണായക കണ്ടെത്തലുകൾ ഉണ്ടായേക്കുമെന്നാണ് വിവരം.









Discussion about this post