രാത്രികാലങ്ങളില്‍ തെരുവുനായകളുടെ ഓരിയിടലും കുരയ്ക്കലുമൊക്കെ കൂടുതലായി തോന്നാറുണ്ടോ എന്താണ് അങ്ങനെ. അതിന് പിന്നില്‍ അവരുടെ ആശയവിനിമയ സംവിധാനമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇവരുടെ നിലനില്‍പ്പിന് വ്യക്തമായ ആശയവിനിമയം ആവശ്യമാണ് പലപ്പോഴും ഒറ്റയായല്ല ഒരു പായ്ക്കായാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്.
ഇത് തെരുവുനായകളില്‍ മാത്രമല്ല വീട്ടില്‍ അരുമകളായി വളര്‍ത്തുന്ന നായകളും ചില സമയങ്ങളില്‍ കാണിക്കാറുണ്ട്. രാത്രിയിലാണ് ഇവരുടെ കുരയും ഓരിയിടലുമൊക്കെ കൂടുതല്‍. ഒരു നായയ്ക്ക് മറ്റൊന്നിനെ കണ്ണിന് കാണരുത് എന്നൊക്കെ പറയുന്നത് ശരിയല്ല ഇവരൊക്കെ തമ്മില്‍ നടക്കുന്ന ആശയവിനിമയമാണിത്.
രാത്രിസമയത്തെ കുരയ്ക്കലിന്റെ കാരണങ്ങള്‍
സഹായത്തിനായുള്ള വിളി
സഹായത്തിന് വേണ്ടിയുള്ള വിളിയായി ചില സമയങ്ങളില്‍ ഈ കുരയെ നമുക്ക് കാണാന്‍ കഴിയും. ഒരു കൂട്ടത്തിന്റെ സ്വഭാവം പലപ്പോഴും പ്രകടിപ്പിക്കുന്ന തെരുവുനായകള്‍ക്ക് ഒരു നേതാവുണ്ടാകും. അവരുമായുള്ള കമ്മ്യൂണിക്കേഷനും ഇതുവഴി നടക്കുന്നുണ്ട്
ഉത്കണ്ഠയും വേദനയും
വളരെയധികം പീഢനങ്ങള്‍ മനുഷ്യനില്‍ നിന്നും ഏറ്റുവാങ്ങേണ്ടി വന്നവയാണ് തെരുവുനായകള്‍. നായയുടെ മാനസിക വ്യാപാരങ്ങള്‍ വളരെ സങ്കീര്‍ണ്ണമാണ് അവയ്ക്ക് തങ്ങളുടെ വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ കഴിയും. മാത്രമല്ല വേദനിപ്പിക്കുന്ന ഒരു ഓര്‍മ്മ ഇവരെ എപ്പോഴും വേട്ടയാടുമെന്നും ഓര്‍ക്കുക.
അതിര്‍ത്തികള്‍ നിശ്ചയിക്കുക
മറ്റ് നായക്കൂട്ടത്തില്‍ നിന്നോ നായയില്‍ നിന്നോ തങ്ങളുടെ അതിര്‍ത്തി ഇവര്‍ എപ്പോഴും സംരക്ഷിക്കാറുണ്ട്. അതിര്‍ത്തികള്‍ കൃത്യമായി അടയാളപ്പെടുത്താനും അവര്‍ ശബ്ദമുണ്ടാക്കുന്നു
പ്രകൃതിപരമായ കാരണങ്ങള്‍
നായകള്‍ പൊതുവെ പ്രകൃതിയില്‍ നിന്ന് കേള്‍ക്കുന്ന സൂക്ഷ്മ ശബ്ദങ്ങളോട് വരെ സെന്‍സിറ്റീവാണ്. അവര്‍ മറ്റുള്ളവയ്ക്കും മനുഷ്യനുമൊക്കെ മുന്നറിയിപ്പ് നല്‍കുന്നതും ഇങ്ങനെ ശബ്ദങ്ങള്‍ പുറപ്പെടുവിക്കുന്നത് വഴിയാണ്.
Discussion about this post