പാലക്കാട്: വന്ദേ ഭാരത് എക്‌സ്പ്രസിന് ഷൊർണൂരിൽ സ്റ്റോപ്പ് അനുവദിച്ചില്ലെങ്കിൽ ട്രെയിൻ തടയുമെന്ന് ഭീഷണിപ്പെടുത്തി എംപി വികെ ശ്രീകണ്ഠൻ. വന്ദേഭാരത് എക്‌സപ്രസിൻറെ ഉദ്ഘാടന ദിവസമായ ഏപ്രിൽ 25 ന് ഷൊർണൂരിൽ ട്രെയിൻ തന്നെ തടയാനാണ് തീരുമാനമെന്ന് എംപി വ്യക്തമാക്കി.
ട്രെയിനിന്റെ വേഗതയെ ബാധിക്കുന്നതിനാലണ് ഷൊർണൂരിൽ സ്റ്റോപ്പ് അനുവദിക്കാത്തതെന്ന് നേരത്തെ റെയിൽവേ വ്യക്തമാക്കിയിരുന്നു. ഇത് മറികടന്നാണ് ഉദ്ഘാടന ദിവസം തന്നെ ട്രെയിൻ തടയുമെന്ന് എംപി ഭീഷണിപ്പെടുത്തുന്നത്.
സ്റ്റോപ്പ് വേണമെന്ന് ആവശ്യപ്പെട്ട് റെയിൽവേ മന്ത്രിക്കും, റെയിൽവേ ബോർഡ് ചെയർമാനും, ജനറൽ മാനേജർക്കും വി.കെ ശ്രീകണ്ഠൻ എംപി കത്ത് അയച്ചിരുന്നു. എന്നാൽ ദിവസങ്ങൾ കഴിഞ്ഞിട്ടും റെയിൽവേ മന്ത്രാലയത്തിൽ നിന്നോ അധികൃതരിൽ നിന്നോ യാതൊരുവിധ മറുപടിയും ലഭിച്ചിട്ടില്ലെന്നും വികെ ശ്രീകണ്ഠൻ ആരോപിക്കുന്നുണ്ട്.












