സോഷ്യല്‍മീഡിയയില്‍ പലപ്പോഴും വിചിത്രമായ, ഉത്തരം കിട്ടാത്ത പല അനുഭവങ്ങളും ആളുകള്‍ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ അത്തരത്തിലൊരു പോസ്റ്റ് വൈറലാകുകയാണ്.
ഓഡ്രി എന്ന സ്ത്രീയാണ് തനിക്ക് അടുത്തിടെയുണ്ടായ അനുഭവം പങ്കുവച്ചത്. പുതിയ വീട്ടിലേക്ക് താമസിക്കാനെത്തിയ തനിക്ക് ഒരു മോശം സര്‍പ്രൈസ് കിട്ടി എന്നാണ് തന്റെ അനുഭവത്തെ കുറിച്ച് അവര്‍ പറയുന്നത്. പുതിയ വീട്ടിലേക്കെത്തിയ യുവതി യൂട്ടിലിറ്റി മുറിയിലെ കാര്‍പ്പെറ്റ് മാറ്റിയപ്പോള്‍ കണ്ട കാഴ്ച അമ്പരപ്പിക്കുന്നതായിരുന്നു എന്നാണ് പറയുന്നത്. അതിന് കീഴെ രക്തം പോലെ ചുവന്ന ദ്രാവകവും കാല്‍പ്പാടുകളുമാണ് അവര്‍ കണ്ടത്.
എന്നാല്‍ ആദ്യം അവള്‍ കരുതിയത് അത് പെയിന്റാണെന്നാണ് എന്നാല്‍ പിന്നീടാണ് അല്ല വേറെന്തോ ആണെന്നും കാര്‍പ്പെറ്റിന് അടിയില്‍ പരന്നിരിക്കുകയാണ് എന്നും മനസിലായത്. ടിക്ടോക്കിലാണ് ഓഡ്രി തന്റെ അനുഭവം പങ്കുവച്ചത്. തങ്ങള്‍ പുതിയൊരു വീട് വാങ്ങി. ഇവിടെ ആരോ കൊല്ലപ്പെട്ടിട്ടുണ്ട് എന്നാണ് തങ്ങള്‍ക്ക് തോന്നുന്നത് എന്നായിരുന്നു വീഡിയോയില്‍ അവള്‍ പറഞ്ഞത്.
തങ്ങള്‍ പൊലീസിനെ വിളിച്ചിരുന്നു. അവര്‍ ഇതന്വേഷിക്കാന്‍. കൂടുതല്‍ പേരെ വിളിച്ചു. ഇപ്പോള്‍ അന്വേഷണം നടക്കുകയാണ് എന്നും ഇവര്‍ പറയുന്നു.
വളരെ പെട്ടെന്നാണ് ഓഡ്രിയുടെ വീഡിയോ വൈറലായി മാറിയത്. പലരും അവിടെ നിന്ന് ഓടിരക്ഷപ്പെട്ടോളൂ എന്നാണ് ഓഡ്രിയോടും കുടുംബത്തോടും പറഞ്ഞത്. എന്നാല്‍, താന്‍ മുഴുവന്‍ സമ്പാദ്യവും മു
ടക്കി അതുകൊണ്ട് തന്നെ അങ്ങനെ പോവാന്‍ സാധിക്കില്ലെന്നാണ് യുവതി പറയുന്നത്.
Discussion about this post