ലഖ്നൗ : സമാജ്‌വാദി ഭരണം യോഗി സർക്കാരിനു വഴിമാറിയതോടെ കൊള്ളയും കൊള്ളിവെപ്പും കുറ്റകൃത്യങ്ങളും ഗണ്യമായി കുറഞ്ഞെന്ന് കണക്കുകൾ. ഡേറ്റ അനലിസ്റ്റായ റസൽ റഹിം ഫേസ്ബുക്കിൽ പങ്കു വെച്ച കണക്കുകളിൽ നിന്നാണ് യോഗി ഭരണത്തിൽ കുറ്റകൃത്യങ്ങൾ ഗണ്യമായി കുറഞ്ഞെന്ന് വ്യക്തമാകുന്നത്. നാഷണൽ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുകളനുസരിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.
യോഗി അധികാരത്തിലേറിയതിനു ശേഷം പതിനായിരത്തിനു മുകളിൽ ഏറ്റുമുട്ടലുകൾ നടന്നു. 23,000 നു മുകളിൽ ക്രിമിനലുകൾ അറസ്റ്റിലായി. ഇതിൽ അയ്യായിരത്തിലധികം പേർക്ക് ഏറ്റുമുട്ടലിൽ പരിക്കുപറ്റി. 183 കൊടും ക്രിമിനലുകളാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്.
ബഹുജൻ സമാജ് പാർട്ടി ഭരിച്ച അഞ്ചു വർഷങ്ങളിൽ 364 കലാപങ്ങളാണ് ഉത്തർപ്രദേശിൽ ഉണ്ടായത്. സമാജ്‌വാദി പാർട്ടിയുടെ ഭരണത്തിൽ എഴുനൂറിലധികം കലാപങ്ങളുണ്ടായി. എന്നാൽ യോഗി ഭരണത്തിൽ കലാപങ്ങളും ഭീകരാക്രമണങ്ങളും റിപ്പോർട്ട് ചെയ്തിട്ടില്ല എന്ന് കണക്കുകൾ സാക്ഷ്യപ്പെടുത്തുന്നു.
കൊള്ളയും കൊള്ളിവെപ്പും അൻപത് ശതമാനത്തിലധികം കുറഞ്ഞു. കൊലപാതകങ്ങളുടെ എണ്ണത്തിൽ 23 ശതമാനത്തിന്റെ കുറവുണ്ടായി. തട്ടിക്കൊണ്ടു പോകൽ 53 ശതമാനം കുറഞ്ഞു. ബലാത്സംഗങ്ങളുടെ എണ്ണം കുറഞ്ഞത് 43 ശതമാനം. ഗ്യാംഗ്സ്റ്റർ നിയമത്തിൽ 48,000 പേർ അറസ്റ്റിലായി. 694 ക്രിമിനലുകൾക്കെതിരെ ദേശീയ സുരക്ഷ നിയമം പ്രയോഗിച്ചു. ആയിരത്തോളം ക്രിമിനലുകൾ സ്വയം കീഴടങ്ങി ജയിലിൽ പോയി. രണ്ടായിരത്തിലധികം ക്രിമിനലുകൾ നിയമവിരുദ്ധമായി നിർമ്മിച്ച കെട്ടിടങ്ങൾ തകർക്കുകയും ചെയ്തു.
ഒന്നര ലക്ഷം പോലീസുകാരെ പുതുതായി സേനയുടെ ഭാഗമാക്കുകയും ചെയ്തെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
Discussion about this post