താങ്കള്‍ ട്വിറ്ററില്‍ ഉണ്ടോ? ആരോടാണ് ഈ ചോദ്യം എന്നല്ലേ സംശയം. മറ്റാരോടുമല്ല, ട്വിറ്ററില്‍ മുപ്പത് ദശലക്ഷം ഫോളോവേഴ്സ് ഉള്ള ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോടാണ് അമേരിക്കന്‍ ചാനലായ നാഷണല്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയുടെ ജേര്‍ണലിസ്റ്റ് ആയ മേഗിന്‍ കെല്ലി ഈ ചോദ്യം ചോദിച്ചത്.
ട്വിറ്ററില്‍ ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ ഫോളോവേഴ്സ് ഉള്ള നേതാക്കന്മാരില് മൂന്നാം സ്ഥാനത്ത് ഉള്ള ഒരാളാണ് മോദി.
EXCLUSIVE: NBC News' @megynkelly joins Vladimir Putin and Narendra Modi ahead of tomorrow's International Economic Forum in Russia. pic.twitter.com/L12ahtuTDO
— NBC News (@NBCNews) June 1, 2017
റഷ്യയിലെ സെയിന്റ് പീറ്റേഴ്സ്ബര്‍ഗില്‍ വച്ച് ഒരു അത്താഴ വിരുന്നിനിടെ റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുടിനുമായി സംസാരിക്കുകയായിരുന്നു മോദി. അപ്പോഴാണ് കെല്ലി മോദിയോട് ട്വിറ്റര്‍ ഉപയോഗിക്കാറുണ്ടോ എന്ന് ചോദിച്ചത്.
കെല്ലി ഒരു കുടയുമായി പോസ് ചെയ്യുന്ന ചിത്രം ട്വിറ്ററില്‍ ഇട്ടിരുന്നു. അതിനെ മോദി പ്രശംസിച്ചപ്പോഴാണ് ഈ ചോദ്യം കെല്ലി ഉന്നയിച്ചത്.
എന്തായാലും കെല്ലിയ്ക്കെതിരെ വ്യാപക ട്രോളുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
Dear @megynkelly here is ur twitter profile vs @narendramodi sir profile,still u ask that r u on twitter. Wats d population f ur country btw pic.twitter.com/bFcanO6iLP
— बनारसी (@Banarasi_Hindu) June 2, 2017
.@NBCNews @megynkelly asks @narendramodi ,the 3rd Most Followed World Leader on @Twitter ,"Are you on #Twitter ?". She hasn't done homework! pic.twitter.com/6KTVj3yY2G
— Swamiji (@AOLSwamiji) June 1, 2017
https://twitter.com/guptarohit93/status/870449928723509249?ref_src=twsrc%5Etfw&ref_url=http%3A%2F%2Fml.naradanews.com%2Fcategory%2Finternational%2Fnbc-journalist-asks-narendra-modi-about-twitter-528773
Discussion about this post