പനാജി: സൈന്യത്തിലെ പ്രത്യേക സേനയ്ക്ക് എയര്‍ കണ്ടീഷന്‍ ചെയ്ത ജാക്കറ്റുകള്‍ നിര്‍മിക്കാന്‍ കേന്ദ്രം. ഗോവ മുഖ്യമന്ത്രിയും മുന്‍ പ്രതിരോധമന്ത്രിയുമായി മനോഹര്‍ പരീക്കറാണ് ഇതു സംബന്ധിച്ച വിവരം വെളിപ്പെടുത്തിയത്.
പ്രത്യേക സേന നടത്തുന്ന ഓപ്പറേഷനുകളില്‍ സൈനികര്‍ വ്യായാമം നടത്തുന്പോള്‍ അവരുടെ ശരീരത്തില്‍ ചൂട് കൂടുകയും അസ്വസ്ഥരാകുകയും ചെയ്യാറുണ്ട്. എന്നാല്‍ എയര്‍ കണ്ടീഷന്‍ ജാക്കറ്റ് ഉണ്ടെങ്കില്‍ സൈനികന് സുഖകരമായിരിക്കുമെന്നും പനാജിയില്‍ നടന്ന ഒരു ചടങ്ങില്‍ പരീക്കര്‍ പറഞ്ഞു. ജാക്കറ്റിന്റെ ഭാരം മൂലം സൈനികര്‍ ശാരിരികമായി നിരവധി ബുദ്ധിമുട്ടുകള്‍ സഹിക്കാറുണ്ട്. എന്നാല്‍ പുതിയ എ.ര്കണ്ടീഷന് ജാക്കറ്റുകള്‍ വരുന്നതോടെ പ്രശ്നത്തിന് പരിഹാരമാകും എന്നാണ് വിലയിരുത്തല്‍.
Discussion about this post