ബംഗളൂരു: കര്‍ണാടക കോണ്‍ഗ്രസ് സെക്രട്ടറി വിജയ് മുല്‍ഗന്ദിന്റെ വീടുകളില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്. അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് കര്‍ണാടക ഉൗര്‍ജമന്ത്രി ഡി.കെ. ശിവകുമാറിന്റെ വീടുകളില്‍ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനകളുടെ ഭാഗമായാണ് വിജയുടെ വസതികളിലും റെയ്ഡ് നടത്തുന്നത്. വിജയുടെ ഡല്‍ഹിയിലേയും ബംഗളൂരുവിലേയും വസതികളിലാണ് റെയ്ഡ്.
ഓഗസ്റ്റ് രണ്ടിനു ശിവകുമാറിന്റെ ഓഫീസുകളിലും ഡല്‍ഹിയിലേയും ബംഗളൂരുവിലേയും വസതികളിലും ആദായനികുതി വകുപ്പ് പരിശോധനകള്‍ നടത്തിയിരുന്നു. ശിവകുമാറിന്റെ വസതികളിലും ബന്ധുകളുടെ വീടുകളിലും നടത്തിയ പരിശോധനകളില്‍ ആദായനികുതി വകുപ്പ് 10 കോടി രൂപ പിടിച്ചെടുത്തിരുന്നു.
Discussion about this post