ഹൈദരാബാദ് കേന്ദ്ര സര്‍വ്വകലാശാലയിലെ വിദ്യാര്‍ഥി യൂണിയന് തെരഞ്ഞെടുപ്പില്‍ എ.ബി.വി.പിയെ പരാജയപ്പെടുത്താനായി ഏച്ചുണ്ടാക്കിയ വിശാല സഖ്യം അലയന്‍സ് ഫോര്‍ സോഷ്യല്‍ ജസ്റ്റിസ് , വിജയാഘോഷം തുടങ്ങും മുമ്പ് ചേരി തിരിഞ്ഞു.ഒന്നിച്ചു മത്സരിച്ച സംഘടനകള്‍ക്ക് എതിരെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചതോടെ സഖ്യം പിളര്‍ന്ന അവസ്ഥയിലാണ്.
എസ്.എഫ്.ഐ, എ.എസ്.എ, ഡി.എസ്.യു, എസ്.ഐ.ഒ, എം.എസ്.എഫ് എന്നീ സംഘടനകള്‍ ഒരുമിച്ചായിരുന്നു വിശാല സഖ്യം. എന്നാല്‍ തെരഞ്ഞെടുപ്പ് ഫലം പുറത്തറിഞ്ഞതോടെ ആഹ്ലാദ പ്രകടനത്തിന് തയ്യാറെടുത്ത വിശാല സഖ്യത്തില്‍ നിന്നും മാറി എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ എം.എസ്.എഫ്, എസ്.ഐ.ഒ എന്നിവരെ പരിഹസിച്ച് മുദ്രാവാക്യം വിളിക്കുകയായിരുന്നു.
വെക്കിനെടാ മൂരികളെ പച്ചക്കൊടി താഴെ, മൗദൂദിയുടെ മയ്യത്ത് എച്ച്.സി യു വിന്റെ മുറ്റത്ത് തുടങ്ങിയ മുദ്രാവാക്യങ്ങളാണ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ വിളിച്ചത്. മുദ്രാവാക്യങ്ങള്‍ ആകട്ടെ മലയാളത്തിലായിരുന്നു . വിശാല സഖ്യത്തില്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച എം.എസ്.എഫ് പ്രവര്ത്തകന് മുഹമ്മദ് ആഷിഖ് മികച്ച വിജയം സ്വന്തമാക്കിയിരുന്നു.
വീഡിയൊ
https://youtu.be/nUdHjGuabwI
Discussion about this post