കൊല്‍ക്കത്ത: ഐപിഎല്‍ എട്ടാം സീസണന്റെ ഉദ്ഘാടനം കൊഴുപ്പിക്കാന്‍ ബോളിവുഡ് സുപ്പര്‍ താരങ്ങള്‍ ഉള്‍പ്പടെയുള്ള താരനിര കൊല്‍ക്കത്തയിലെത്തി. ഋതിക് റോഷന്, അനുഷ്ക ശര്‍മ്മ, സെയ്ഫ് അലിഖാന്, ഫര്ഹാന് അക്തര്‍, ഗായകന് പ്രീതം തുടങ്ങി നിരവധി പ്രശ്സ്തര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും.
കൊല്‍ക്കത്ത വിമാനത്താവളത്തില്‍ ബോളിവുഡ് നടി അനുഷ്ക ശര്‍മ്മയും,കാമുകന് വിരാട് കൊഹ് ലിയും ഒരുമിച്ചാണ് എത്തിയത്.
ബോളിവുഡിലെ ആക്ഷന്‍ ഹീറോ ഋതിക്് റോഷനും പ്രശസ്ത ഗായകനുമായ പ്രീതവും കൊല്‍ക്കത്തയിലെത്തിയിട്ടുണ്ട്. സെയ്ഫ് അലിഖാന്, ഫര്ഹാന് അക്താര്‍ എന്നിവരും ചടങ്ങിനെത്തും. എട്ട് മണിയ്ക്കാണ് ഉദ്ഘാടന ചടങ്ങ് ആരംഭിക്കുക. നാളെ വൈകിട്ട് എട്ട് മണിയ്ക്ക് ഉദ്ഘാടന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും, മുംബൈ ഇന്ത്യന്‍സും ഏറ്റുമുട്ടും.
Discussion about this post