പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ലോക സൂപ്പര്‍സീരീസ് ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ ഇന്ത്യയുടെ പി. വി. സിന്ധു, കിഡംബി ശ്രീകാന്ത് എന്നിവര്‍ ക്വാര്‍ട്ടറില്‍. അതേസമയം, സൈന നെഹ്വാളും സായ് പ്രണീതും വനിതാ ഡബിള്‍സില്‍ അശ്വിനി പൊന്നപ്പസിക്കി റെഡ്ഡി സഖ്യവും രണ്ടാം റൗണ്ടില്‍ പുറത്തായത് ഇന്ത്യക്ക് തിരിച്ചടിയായി.
വനിതാ സിംഗിള്‍സില്‍ സിന്ധു ജപ്പാന്റെ സയക തകഹഷിയെ 21-14, 21-13 എന്ന സ്കോറിന് തോല്‍പ്പിച്ചാണ് മുന്നേറിയത്. ക്വാര്‍ട്ടറില്‍ ചൈനയുടെ യുഫെയാണ് എതിരാളി. ഹോങ്കോംഗിന്റെ വോംഗ് വിംഗ് കി വിന്‍സന്റിനെ 21-19, 21-17 എന്ന സ്കോറിന് കെട്ടുകെട്ടിച്ചാണ് ശ്രീകാന്ത് ക്വാര്‍ട്ടറില്‍ കടന്നത്.
നേരത്തെ, ജപ്പാന്റെ താരങ്ങളോട് ഏറ്റുമുട്ടിയാണ് ഇന്ത്യന്‍ താരങ്ങള്‍ പുറത്തായത്. അകാനെ യാമഗുച്ചി 9-21, 21-23 എന്ന സ്കോറിന് സൈനയെ തോല്‍പ്പിച്ചു. പുരുഷ സിംഗിള്‍സില്‍ പ്രണീത് കെന്റ നിഷിമോട്ടയോടും(13-21, 17-21) വനിതാ ഡബിള്‍സില്‍ അശ്വിനിസിക്കി സഖ്യം 16-21, 14-21 സ്കോറിന് മിസാക്കിഅയക സഖ്യത്തോടും പരാജയപ്പെട്ടു.
Discussion about this post