ശ്രീനഗര്‍: നാടുവിട്ടു പോയ കാശ്മീരി പണ്ഡിറ്റുകള്‍ക്ക് പ്രത്യേകം നഗരങ്ങള്‍ അനുവദിക്കാന്‍ പദ്ധതിയില്ലെന്ന് ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സയീദ് അറിയിച്ചു. കുടിയേറ്റ പണ്ഡിറ്റുകള്‍ക്ക് നഗരം നിര്‍മിച്ചു നല്‍കുമെന്ന സര്‍ക്കാര്‍ നിര്‍ദേശത്തിനെതിരെ നിയമസഭയില്‍ കോണ്‍ഗ്രസിന്റെയും നാഷണല്‍ കോണ്‍ഫറന്‍സിന്റെയും അംഗങ്ങള്‍ വലിയ പ്രതിഷേധം ഉയര്‍ത്തിയിരുന്നു.
പ്രത്യേകം സമൂഹമായി ജീവിക്കുന്ന പണ്ഡിറ്റുകള്‍ക്ക് താഴ്വരയില് ഒറ്റപ്പെട്ട് ജീവിക്കാന്‍ സാധിക്കില്ലെന്ന് കേന്ദ്രമന്ത്രി രാജ്നാഥ്സിംഗിനെ അറിയിച്ചിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കശ്മീരി പണ്ഡിറ്റുകളെ ജന്മദേശത്തേക്ക് തിരിച്ചു കൊണ്ടുവന്ന് മുസ്ലിം അയല്‍ക്കാര്‍ക്കിടയില്‍ ജീവിക്കാന്‍ സാധ്യമാക്കണം.
പ്രത്യേക നഗരങ്ങള്‍ അനുവദിക്കുമെന്നത് തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിലുണ്ടായ വിവാദമാണെന്നും മുഫ്തി പറഞ്ഞു.
Discussion about this post