കേപ്ടൗണ്‍;ക്രിക്കറ്റ് ലോകത്തെ മുഴുവന്‍ ഞെട്ടിച്ച് മത്സരത്തിനിടെ ബോളില്‍ കൃത്രിമം കാണിക്കാന്‍ ശ്രമിച്ച ഓസ്ട്രേലിയന്‍ നായകന് സ്റ്റീവ് സ്മിത്തിനും ഉപനായകന്‍ ഡേവിഡ് വാര്‍ണറിനും ആജീവനാന്ത വിലക്കിന് സാധ്യത. പെരുമാറ്റച്ചട്ടലംഘനത്തിന്റെ പേരില്‍ രണ്ട് പേര്‍ക്കും എതിരെ ക്രിക്കറ്റ് ഓസ്ട്രേലിയ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്റ്റീവ് സ്മിത്തിന് നിലവില്‍ ഒരു ടെസ്റ്റ് മത്സരത്തിലെ സസ്പെന്‍ഷനും മാര്‍ച്ച് ഫീയുടെ 100 ശതമാനം പിഴയുമാണു ശിക്ഷാനടപടിയുടെ ഭാഗമായി ലഭിച്ചിരിക്കുന്നത്.
താരങ്ങളില്‍നിന്നും പരിശീലകനില്‍നിന്നും സംഭവത്തെപ്പറ്റിയുള്ള വിശദീകരണം തേടുന്നതിനായി ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് അധ്യക്ഷന്‍ ഇയാന്‍ റോയിയും ടീം പെര്‍ഫോമന്‍സ് മാനേജര്‍ പാറ്റ് ഹോവാര്‍ഡും ദക്ഷിണാഫ്രിക്കയിലെത്തിയിരുന്നു. കൂടിക്കാഴ്ചയ്ക്കുശേഷം ക്രിക്കറ്റ് ബോര്‍ഡിന്റെ ഏറ്റവും വലിയ ശിക്ഷ തന്നെ നല്‍കണമെന്ന് ഇയാന്‍ റോയി പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്.
മല്‍സരശേഷം പത്രസമ്മേളനത്തിനെത്തിയ സ്മിത്ത് കുറ്റസമ്മതം നടത്തുകയും മല്‍സരം കൈവിട്ടുപോകുമെന്ന ഘട്ടത്തില്‍ നടത്തിയ ‘അറ്റകൈ’ പ്രയോഗമായിരുന്നു അതെന്നും തുറന്നു സമ്മതിച്ചിരുന്നു. അതിനാല്‍ തന്നെ കടുത്ത നടപടികള്‍ക്കുള്ള സാധ്യത തള്ളിക്കളയാനാവില്ല.
Discussion about this post