ഡല്‍ഹി: പത്മ പുരസ്കാരങ്ങള്‍ക്കുള്ള സാധ്യതാ പട്ടികയില്‍ ബിജെപിയുടെ മുതിര്‍ന്ന നേതാവ് എല്‍.കെ അദ്വാനിയും ആത്മീയ നേതാവ് അമൃതാനന്ദമയി ദേവിയും ഉള്‍പ്പെടെ നിരവധി പ്രമുഖര്‍.
യോഗാ ഗുരു ബാബാ രാംദേവ് , രജനി കാന്ത്, അമിതാഭ് ബച്ചന്, നടന് ദിലീപ് കുമാര്‍, സഞ്ജയ് ലീലാ ബന്‍സാലി, ഗാനരചയിതാവ് പ്രസൂണ്‍ ജോഷി ,മുതിര്‍ന്ന അഭിഭാഷകനും മലയാളിയുമായ കെ.കെ വേണുഗോപാല്‍ എന്നിവരും അന്തിമ പട്ടികയിലുണ്ടെന്നാണ് സൂചന.
അമൃതാനന്ദമയിയെ കൂടാതെ ശ്രീശീ രവിശങ്കറുള്പ്പെടെ നിരവധി ആത്മീയ നേതാക്കളും അന്തിമ പട്ടികയിലുണ്ട്.സലിം കാന്‍, പി.വി സിന്ദു തുടങ്ങിയവരും പട്ടികയിലിടം നേടിയിട്ടുണ്ട്.
പുരസ്കാരങ്ങള്‍ മറ്റന്നാള്‍ പ്രഖ്യാപിക്കും.
Discussion about this post